വിവാദത്തിന് തിരികൊളുത്തിയ പടച്ചോന്റെ ചിത്ര പ്രദര്‍ശനം അടക്കം ഡി സി ബുക്‌സ് കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥകള്‍ സമൂഹമാധ്യമത്തിലും പുസ്തകചര്‍ച്ചാവേദികളിലുമെല്ലാം ചര്‍ച്ചചെയ്യപ്പെട്ടു. എഴുത്ത് പ്രതിരോധവും പ്രതികരണവുമാണെന്ന് കട്ടിത്തന്ന കഥകളായിരുന്നു അവയെല്ലാം. അവയില്‍ ചിലത് പരിചയപ്പെടാം…
പടച്ചോന്റെ ചിത്ര പ്രദര്‍ശനം- പി ഷംസീര്‍
ഡി സി കിഴക്കെമുറി സ്മാരക നോവല്‍ അവാര്‍ഡിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഭൂപടത്തില്‍ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന നോവലിലൂടെ ശ്രദ്ധേയനായ ജിംഷാറിന്റെ വിവാദമായ പുസ്തകമാണ് പടച്ചോന്റെ ചിത്ര പ്രദര്‍ശനം. ബാലപീഢനത്തിനെതിരായി എഴുതിയ ഈ കഥ മതചിന്തയെ വൃണപ്പെടുത്തുന്നു എന്ന ആരോപണം കേള്‍ക്കേണ്ടിവന്നു. മാത്രമല്ല ഈ കഥയുടെ പേരില്‍ മതവര്‍ഗ്ഗീയവാദികളുടെ മര്‍ദ്ദനത്തിനുവരെ ഇരയാകേണ്ടി വന്നു ജിംഷാറിന്. പ്രണയവും സൗഹൃദവും മരണവും നിറഞ്ഞുനില്‍ക്കുന്ന ഒമ്പത് കഥകളാണ് പി.ജിംഷാര്‍ പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലികപ്രസക്തിയുള്ള വിഷയങ്ങളാണ് ഓരോ കഥയ്ക്കും ഈ യുവകഥാകൃത്ത് കണ്ടെത്തിയത്. ഒന്നിനൊന്ന് വേറിട്ട ആഖ്യാനരീതികളിലൂടെ കടന്നുപോകുമ്പോള്‍ ഓരോന്നും തീവ്രമായി വായനക്കാരുടെ മനസ്സില്‍ പതിയുന്നു. പടച്ചോന്റെ ചിത്ര പ്രദര്‍ശനം, തൊട്ടാവാടി, ഉപ്പിലിട്ടത്, മുണ്ടന്‍പറമ്പിലെ ചെങ്കൊടി കണ്ട ബദറ് യുദ്ധം, ചുവന്ന കലണ്ടറിലെ ഇരുപത്തെട്ടാം ദിവസം, ഫീമെയില്‍ ഫാക്ടറി, ആങ്ഗ്രി ഫ്രോഗ് അഥവാ ഗട്ടറില്‍ ഒരു തവള’., മേഘങ്ങള്‍ നിറച്ചുവെച്ച സിഗരറ്റുകള്‍, ഒരു ന്യൂജനറേഷന്‍ കഥ എന്നീ കഥകളാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകത്തിലുള്ളത്.
കൂ- ലാസര്‍ ഷൈന്‍
സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ എന്നീ ലാസര്‍ ഷൈന്‍ കഥകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് കൂ. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും ആയ സ്വതന്ത്ര സാമൂഹികപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ ശ്രദ്ധേയമായ കഥകളാണ് ഇവയെല്ലാം. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക് സ് കൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്‍കുന്നത് മദ്ധ്യവര്‍ഗ്ഗമാണെന്നും എന്നാല്‍ കലയുടെ ഉറവിടം പ്രാകൃതലോകമാണെന്ന് തിരിച്ചറിഞ്ഞയാളാണ് ലാസര്‍ എന്നും അവതാരികയില്‍ എസ്.ഹരീഷ് അഭിപ്രായപ്പെടുന്നു. ഹരീഷിന്റെ അഭിപ്രായം ശരി വെയ്ക്കുന്ന വിധത്തില്‍ തെരുവുതെണ്ടികളും കൂട്ടിക്കൊടുപ്പുകാരും ഒളിഞ്ഞുനോട്ടക്കാരും ഇവരെ തുരന്നു ജീവിക്കുന്ന പോലീസുകാരും ഒക്കെ കഥാപാത്രങ്ങളായി കൂവില്‍ കടന്നുവരുന്നു.
പദപ്രശ്‌നം- ധന്യാരാജ്
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയായ കഥാഫെസ്റ്റില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് പദപ്രശ്‌നം. ഗ്രീന്‍ റൂം, അധിപന്‍, പദപ്രശ്‌നം, ഉടല്‍വല, സാത്താന്‍ അരുള്‍ ചെയ്യുന്നു, പെസഹ,സഭാതലം, രൂപാന്തരം, അധോലോകങ്ങള്‍, തുടര്‍ച്ച തുടങ്ങി പത്ത് കഥകളാണ് ധന്യാരാജിന്റെ ഈ സമാഹാരത്തിലുള്ളത്.
ഗഞ്ച- തനൂജഭട്ടതിരി
സ്ത്രീ എന്നത് പുരുഷനിര്‍മ്മിതമായ ഒരു നിര്‍വ്വചനത്തിലൂന്നി നില്‍ക്കേണ്ട രൂപകമല്ലെന്നും സാമൂഹ്യപരിപ്രേക്ഷത്തില്‍ അവള്‍ക്ക് സ്വതന്ത്രമായൊരു ഇടമുണ്ടെന്നും സ്ഥാപിക്കുന്ന അനുഭവതീക്ഷണമായ കഥകളാണ് തനൂജയുടെ ഗഞ്ച എന്ന സമാഹാരത്തിലുള്‌ലത്. ഗഞ്ച, കുന്നിറങ്ങുന്ന സ്ത്രീ, രഹസ്യാത്മകം, നിശബ്ദസ്ഥലികള്‍, അമ്മയുടെ മക്കള്‍ തുടങ്ങി ശ്രദ്ദേയങ്ങളായ കഥകളാണ് ഗഞ്ചയിലുള്ളത്.
കല്യാശ്ശേരി തീസിസ്സ് – അബിന്‍ ജോസഫ്
അബിന്‍ ജോസഫിന്റെ എട്ട് കഥകള്‍ സമാഹരിച്ച് പുറത്തിറക്കിയ പുസ്തകമാണ് കല്യാശ്ശേരി തീസിസ്. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തൊണ്ണൂറ്റി രണ്ടില്‍ കാണാതായ അച്ഛനെത്തേടി ഒരു മകന്‍ നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിഷയമാക്കിയാണ് കല്യാശ്ശേരി തീസിസ് എന്ന കഥ അബിന്‍ ജോസഫ് എഴുതിയത്. ജീവിതത്തിന്റെ ഉപ്പും മുളകും പുരട്ടി, അലങ്കാരങ്ങളില്ലാത്ത ഭാഷയിലാണ് ഈ കഥകള്‍ അവതരിപ്പിക്കുന്നത്. കല്യാശ്ശേരി തീസിസ്, 100 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍, ഒ.വി.വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകന്‍ തുടങ്ങി പ്രമേയപരമായി വ്യത്യസ്തത പുലര്‍ത്തുന്ന കഥകളാണ് കല്യാശ്ശേരി തീസിസ് എന്ന സമാഹാരത്തില്‍ ഉള്ളത്.
ചതുപ്പ്- –
സമകാലീന വ്യഥകളില്‍ പെട്ടുഴലുന്ന മനുഷ്യന്റെ നിലവിളികളാണ് എം.കമറുദ്ദീന്റെ ചതുപ്പ് എന്ന സമാഹാരത്തിലെ കഥകളില്‍ നിറയുന്നത്. നടപ്പുജീവിതങ്ങളെയും അനുഭവങ്ങളെയും ജൈവപരവും മന:ശാസ്ത്രപരവുമായ സംജ്ഞകളോടെ സന്നിവേശിപ്പിച്ചുകൊണ്ട് നവീനമായ ഒരു ഭാവുകത്വത്തിന്റെ അടയാള വാക്യങ്ങളാകുകയാണിവ. പരമാധികാരി, യുദ്ധം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജെനീലോയെ കൊന്നു, ബാധ, ചതുപ്പ്, ‘അമ്മയുടെ മകന്‍.’ ‘പുലര്‍ച്ചെ ഒരാക്രമണം’ എന്നീ കഥകള് ഈ സമാഹാരത്തിലുള്ളത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് ഈ കഥകളെല്ലാം.
2016 ലെ മറ്റ് മികച്ച ചെറുകഥകളേതെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക,
best-short-stories-in-2016-part-2.