Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

തക്കിജ്ജയും മനുഷ്യസ്‌നേഹവും പിന്നെ സമൂഹമാധ്യമങ്ങളും

$
0
0

 

thakkijja

തീവ്രവാദികളുടെ തടവിലായ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ നവവധു നടത്തുന്ന ശ്രമങ്ങളിലൂടെ വികസിക്കുന്ന ചലച്ചിത്രമാണ് മണിരത്‌നത്തിന്റെ റോജ. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു സാധാരണക്കാരിയെക്കൊണ്ട് ഇത്രയൊക്കെ സാധിക്കുമോ എന്ന സംശയമായിരുന്നു പ്രേക്ഷക മനസ്സുകളില്‍ ഉണ്ടായിരുന്നത്. പിന്നീട് സമാനമായ പല പ്രമേയങ്ങളും സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായി… കാലം പുരോഗമിച്ചു.

ഇന്ന് സമൂഹമാധ്യമങ്ങള്‍ അതിശക്തമായിരിക്കുന്നു. അവയുടെ നല്ല രീതിയിലുള്ള ഉപയോഗം പല നിരപരാധികള്‍ക്കും ജീവിതം തിരിച്ചുനല്‍കുന്നു. കണ്ണുതുറക്കാത്ത അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുറപ്പാക്കാന്‍ കഴിയും വിധം ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കാനും അവയിലൂടെ ഒരു നിരപരാധിയുടെ ജീവന്‍ രക്ഷിക്കാനും വലിയ പരിശ്രമം വേണം. സമൂഹമാധ്യമങ്ങളിലൂടെ അത് സാധ്യമാകുന്നു. അത്തരത്തില്‍ ഒരാളാണ് മനുഷ്യനിലെ കരുണ ഇനിയും വറ്റിയിട്ടില്ലാത്തതുകൊണ്ടു മാത്രം ജീവിതം തിരിച്ചുകിട്ടിയ ജയചന്ദ്രന്‍ മൊകേരി. തക്കിജ്ജ എന്റെ ജയില്‍ജീവിതം എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടാം.

thakkijaഒരു അധ്യാപകനായാണ് ജയചന്ദ്രന്‍ മാലിദ്വീപിലെത്തിയത്. പല സ്‌കൂളുകളില്‍ പഠിപ്പിച്ച അദ്ദേഹം എല്ലാവരുടെയും പ്രീതിയും പ്രിയവും പിടിച്ചുപറ്റി. മാലിദ്വീപിനെക്കുറിച്ച് അറിയാത്തവര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ അറിവുകള്‍ പങ്കുവെച്ചു. മാലിദ്വീപിലെ അച്ചടക്കം കുറവായ സ്‌കൂളുകളില്‍ അധ്യാപകരേക്കാള്‍ പ്രാധാന്യം കുട്ടികള്‍ക്കാണ്. ബാലനിയമങ്ങള്‍ കര്‍ക്കശമായതിനാല്‍ കുട്ടികളെ ഉറക്കെ ഒന്ന് ശകാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഒരു കുട്ടിയെ ശകാരിച്ചതിന്റെ പേരിലാണ് ജയചന്ദ്രന്റെ ജീവിതം മാറിമറിഞ്ഞത്. ബാലപീഡനക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥിയും മാതാപിതാക്കളും പരാതി നല്‍കിയതോടെ ജയചന്ദ്രന്‍ തടവിലായി.

അഭിമാനിയായ ഒരു നിരപരാധിക്ക് തടവറ എത്ര മാരകമായ അനുഭവമാണെന്ന് തക്കിജ്ജ എന്റെ ജയില്‍ജീവിതത്തിലൂടെ ജയചന്ദ്രന്‍ വിവരിക്കുന്നു. മയക്കുമരുന്നുകേസിലെയും പീഡനക്കേസിലെയും പ്രതികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ മാസങ്ങളുടെ കരളലിയിക്കുന്ന വിവരണം തന്നെയാണ് ഈ പുസ്തകം. എന്നാല്‍ പോകെപ്പോകെ ഒരു ഗൂഡാലോചനയുടെ ഇരയാവുകയായിരുന്നു താനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഇരുട്ടറയില്‍ ഒന്നുമറിയാതെ ജയചന്ദ്രന്‍ കിടക്കുമ്പോള്‍ ആദ്യം സൂചിപ്പിച്ച റോജ സിനിമയുടെ കഥയുമായി സാമ്യമുള്ള ചില സംഭവങ്ങള്‍ കേരളത്തില്‍ നടക്കുകയായിരുന്നു. ജയചന്ദ്രന്റെ ഭാര്യയും സാമൂഹ്യമാധ്യമങ്ങളിലെ സുഹൃത്തുക്കളും മനുഷ്യസ്‌നേഹികളും കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയക്കാരും ഒത്തുപിടിച്ചപ്പോള്‍ ജയചന്ദ്രന്‍ മോചിതനായി. ഈ പോരാട്ടത്തിന്റെ കഥ കൂടിയാണ് തക്കിജ്ജ എന്റെ ജയില്‍ജീവിതം എന്ന പുസ്തകം.

പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാന്‍ ഒരു നിരപരാധിയുടെ സഹനയാത്രയുടെ സത്യകഥയായ തക്കിജ്ജയ്ക്ക് കഴിയും.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A