“വായനയുടെ ആരംഭകാലത്ത് മലയാളത്തിലെ എഴുത്തുകാരെ വായിക്കുന്നതുപോലെ വിദേശ എഴുത്തുകാരെയും വായിക്കണം എന്നതോന്നല്‍ ഉള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ഭാഷയൊക്കെ വളരെ പരിമിതമായിരുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷ്. പിന്നെ പരിഭാഷകളായിരുന്നു ആശ്രയം. സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തില്‍ ധാരാളം റഷ്യന്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതില്‍ വന്ന റഷ്യന്‍ കഥകളുടെയെല്ലാം വിവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. അതില്‍ വന്ന റഷ്യന്‍ കഥകളുമായാണ് എന്റെ ലോക ക്ലാസിക് കഥാ പരിചയം. പിന്നെ കുറേ വിവര്‍ത്തനങ്ങള്‍, മോപ്പസാങ്, ഓസ്‌കാര്‍ വൈല്‍ഡ്, ചെക്കോവ്, ഗോഗോള്‍ എന്നിവരുടെയൊക്കെ കഥകളുടെ വിവിര്‍ത്തനങ്ങള്‍ ധാരാളമായി വായിച്ചു. ഗോഗോളിന്റെ ‘ഓവര്‍ക്കോട്ട്’ ഏറെ സ്വാധീനിച്ചു. ഇന്ന് ലോക ക്ലാസിക് കഥകള്‍ എന്ന കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത് ഓവര്‍ക്കോട്ടാണ്. ഈ കഥയില്‍ നിന്നാണ് പിന്നീട് പല കഥാകാരന്മാരും ഇറങ്ങി വന്നത് എന്ന് തര്‍ജനീവ് എവിടെയോ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെ ആദ്യം വായിച്ചത് റഷ്യന്‍ കഥകളാണ്. പിന്നീട് കോളജ് തലത്തില്‍ എത്തിയപ്പോഴേക്കും ആധുനികതയുടെ കാലാവസ്ഥ വന്നിരുന്നു. ആ കാലഘട്ടത്തിലാണ് സാര്‍ത്രിനെയും, കാഫ്‌കെയും, ഷെനെയൊക്കെ പരിചയപ്പെട്ടത്. പിന്നെ അവരുടെ കൃതികള്‍ വായിക്കാന്‍ ശ്രമിച്ചു. വിവര്‍ത്തനത്തിന്റെ സഹായമില്ലാതെ ഇംഗ്ലിഷ് ഭാഷയില്‍ തന്നെയാണ് അവരെ വായിച്ചെടുത്തത്. അങ്ങനെ മിക്കവാറും ലോക ക്ലാസിക് കഥാകാരന്‍മാരെ അന്തംവിട്ടൊരു വായനയിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു കഥാകാരന്‍ എന്ന നിലയില്‍, ഒരു വായനക്കാരന്‍ എന്ന നിലയില്‍, ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.അപാരമാണ് എന്നുതന്നെ പറയാം.”
ഒരു നല്ല വായനക്കാരനുമാത്രമേ നല്ലൊരു എഴുത്തുകാരന്‍ ആകാന്‍സാധിക്കു എന്ന സത്യം മനസ്സിലാക്കിത്തരുന്ന… ഒപ്പം ലോക ക്ലാസിക് കഥകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രശസ്ത കഥാകൃത്തായ വി ആര്‍ സുധീഷിന്റെ അനുഭവമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. മയ്യഴിയുടെ കഥാകാരനായ എം മുകുന്ദന്‍ പറഞ്ഞതുപോലെ ‘എന്നും വായനക്കാരനെ അമ്പരപ്പിക്കുന്ന ലോകം ചെറുകഥയുടെ തന്നെയാണ്’. അത് മലയാളത്തിലായാലും മറ്റ് ഭാഷകളിലായാലും അങ്ങനെതന്നെ..അവ വായിക്കുക എന്നതു തന്നെ ഒരു നല്ല വായനക്കാരനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ഇപ്പോള്‍ ലോകത്തിലെ പ്രശസ്ത കഥാകാരന്മാരുടെ തിരഞ്ഞെടുത്ത ക്ലാസിക് കഥകള്‍, ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍ വായനക്കാര്‍ക്കുമുമ്പില്‍ എത്തിക്കുകയാണ് ഡി സി ബുക്‌സ്. ഡി എച്ച് ലോറന്‍സ്, ഹെന്റി, ചാള്‍സ് ഡിക്കന്‍സ്, വെര്‍ജീനിയ വൂള്‍ഫ്, ടോള്‍സ്‌റ്റോയി തുടങ്ങി നിരവധി ലോകപ്രശസ്ത എഴുത്തുകാരുടെ കഥകള്‍ ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്.
ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. .ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ onlinestore.dcbooks.com ലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്..കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9947055000, 984633336..
വി ആര്‍ സുധീഷിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യു…..