Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘നാസ്തികനായ ദൈവം’ശാസ്ത്രത്തിന്റെ സൗകര്യങ്ങളെ വാരിപ്പുണരുന്നവർ പുതിയ ജീവിതത്തിനു തുടക്കം കുറിക്കുന്ന പുസ്തകം

$
0
0

nasthikanaya

റിച്ചാർഡ് ഡോക്കിൻസ് എഴുതിയ ഒരു മതവിമർശന പുസ്തകമാണ് ദി ഗോഡ് ഡെലൂഷൻ. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള ഒരു പഠനമാണ് നാസ്തികനായ ദൈവം എന്ന പുസ്തകം. ആൾ ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ പഠനപുസ്തകം.ലോകമെമ്പാടും ഏറെ ചർച്ചചെയ്യപ്പെട്ട റിച്ചാർഡ് ഡോക്കിൻസിന്റെ ”ദൈവവിഭ്രാന്തിയെ” പരിചയപ്പെടുത്തുകയാണ് നാസ്തികനായ ദൈവം എന്ന പുസ്തകം.  ഈ കൃതിയുടെ അവലോകനം തയ്യാറാക്കിയത് സി രവിചന്ദ്രനാണ്.

നാസ്തികനായ ദൈവം‘ ഡോക്കിന്‍സിന്റെ ആശയപ്രപഞ്ചം കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഒരു വായനക്കാരനെന്ന നിലയില്‍ ഡോക്കിന്‍സിന്റെ രചനകളിലൂടെ സി രവിചന്ദ്രന്‍ വിമര്‍ശനബുദ്ധ്യാ കടന്നുപോകുകയാണ്. ഒപ്പം മറ്റു ചില എഴുത്തുകാരുടെ ദര്‍ശനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. യോജിപ്പുള്ള കാര്യങ്ങളില്‍ പക്ഷം പിടിക്കുകയും അനുബന്ധ ഉദാഹരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി അവയെ അത്യന്തം വായനാക്ഷമമാക്കുകയും ചെയ്തിരിക്കുന്നു രവിചന്ദ്രന്‍.

nasthikanദൈവവിഭ്രാന്തിയുടെ അത്യുജ്ജ്വല വിജയത്തോടെ ഡോക്കിൻസ് ലോകമെമ്പാടുമുള്ള നിരീശ്വരവാദികളുടെയും , സ്വതന്ത്ര ചിന്തകരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. 2009ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നാസ്തികനായ ദൈവം വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചതും രവിചന്ദ്രന്റെ മറ്റു കൃതികള്‍ പോലെ മാസങ്ങളോളം ബെസ്റ്റ് സെല്ലര്‍ ആയിരുന്നതുമാണ്. നാസ്തികചിന്ത മതം പോലെ സംഘടനാസ്വഭാവം കൈവരിക്കുന്നത് ഇഷ്ടമല്ലാത്തവർ ഡോക്കിൻസ് മുന്നോട്ടുവയ്ക്കുന്ന സമരമുഖത്തിൽ ആകൃഷ്ടരല്ല.

”ശാസ്ത്രത്തിന്റെയും ആധുനീക വിജ്ഞാനത്തിന്റെയും സൗകര്യങ്ങളെ വാരിപ്പുണരുന്ന ചെറുപ്പക്കാർ ഈ പുസ്തകം വായിക്കേണ്ടതാണ് … തീർച്ചയായും അതൊരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കും. പുസ്തകത്തെ കുറിച്ച് 2006 ഡിസംബറിലെ സമകാലിക മലയാളം വാരികയിൽ എൻ.ഇ സുധീർ എഴുതിയതാണിത്. പുസ്തകത്തിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

1970ല്‍ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജിലാണ് രവിചന്ദ്രന്‍ സി ജനിച്ചത്. മുഖത്തല സെന്റ് ജൂഡ് ഹൈസ്‌കൂള്‍, എന്‍ എസ് എസ് കോളജ് കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുള്ള രവിചന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.

പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, മൃത്യുവിന്റെ വ്യാകരണം: റാന്‍ഡിപോഷിന്റെ അന്ത്യഭാഷണം, നാസ്തികനായ ദൈവം, ബുദ്ധനെ എറിഞ്ഞ കല്ല് തുടങ്ങിയ കൃതികളും ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്ന കൃതിയുടെ തര്‍ജ്ജമയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>