Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

2016 ലെ മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍

$
0
0

self-help2016ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളുമുണ്ട്. ആത്മവിശ്വാസം പടുത്തുയര്‍ത്താന്‍ ഒരുവനെ സഹായിക്കുന്ന മികച്ച പുസ്തകങ്ങളെ പരിചയപ്പെടാം

unnathavijayamഉന്നതവിജയത്തിന് ഏഴ് വഴികള്‍
എസ് ഹരികിഷോര്‍ ഐഎഎസ് തന്റെ പഠനകാലെത്തെയും പിന്നെ ഐഎഎസ് ലഭിച്ചതിനുശേഷം സബ്കളക്ടറായും കളക്ടറായും പ്രവര്‍ത്തിക്കേണ്ടിവന്നപ്പോഴുമുള്ള അനുഭവങ്ങളിലൂടെ നേടിയ അറിവുകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് ഉന്നതവിജയത്തിനുള്ള ഏഴു വഴികള്‍. വിജയം നേടാന്‍വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ കോര്‍ത്തിണക്കി അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകത്തില്‍ വിജയം നേടാന്‍ ആവശ്യമുള്ള ഏഴ് സ്വഭാവഗുണങ്ങള്‍ മുന്‍നിര്‍ത്തി അവയെ വികസിപ്പിച്ച് വിശദീകരിച്ചിരിക്കുന്നു.കൂടാതെ, ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രായോഗികമായി ചെയ്യേണ്ടകാര്യങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതയാത്രയിലെ ഏഴ് പാഠങ്ങള്‍, വിജയത്തിന്റെ അടിത്തറ, വിജയത്തിന്റെ പടവുകള്‍, ഉയരങ്ങള്‍ താണ്ടാന്‍ എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായാണ് വിജയത്തിന്റെ ഏഴ് വഴികള്‍ പറയുന്നത്.

ഇന്നത്തെ ചിന്താവിഷയംinnathe
ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന കുറിപ്പുകളടങ്ങിയ പുസ്തകമാണ് ടി ജെ ജെയുടെ ഇന്നത്തെ ചിന്താവിഷയം. മനസ്സിന് ഉണര്‍വ്വും ഉന്മേഷവും ആത്മവിശ്വാസവും നല്‍കുന്ന ടി ജെ ജെയുടെ കുറിപ്പുകള്‍ മികച്ച വ്യക്തിത്വം കൈവരിച്ച് ജീവിത വിജയം നേടാനും, മനസ്സ് ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറയ്ക്കാനും, നേരിടുന്ന പ്രതിസന്ധികളില്‍ പതറതെ വിജയിക്കാനും, വിജയകരമായ കുടുംബജീവിതം രൂപപ്പെടുത്താനുമൊക്കെ സഹായകരമായ ചിന്തകള്‍ പകര്‍ന്നുതരുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം സമ്മാനിക്കകാവുന്ന, നിര്‍ദ്ദേശിക്കാവുന്ന പുസ്തകമാണ് ഇന്നത്തെ ചിന്താവിഷയം.

mazhakoyithമഴക്കൊയ്ത്തും ജലസുരക്ഷയും
വേനല്‍ വറുതിയില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും വിശദീകരിക്കുന്ന പുസ്തകമാണ് മഴക്കൊയ്ത്തും ജലസുരക്ഷയും. ഡോ. വി.സുഭാഷ് ചന്ദ്രബോസ് രചിച്ച ഈ ഗ്രന്ഥത്തില്‍ സാധാരണക്കാരന്റെ കൈയിലൊതുങ്ങുന്ന തുകയ്ക്ക് വിവിധ ജലസംഭരണികള്‍, അവയുടെ നിര്‍മ്മാണരീതികള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വിവിധ ഫോറങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്

വിജയത്തിലേക്കൊരു വാതില്‍vijayathilekku
ജീവിതവിജയത്തിന് ഏതൊരാള്‍ക്കും പ്രചോദനമേകുന്ന വാക്കുകളും ചിന്തകളുമാണ് വിജയത്തിലേക്കൊരു വാതില്‍.  ആവേശം കൊള്ളിക്കുന്ന സംഭവകഥകള്‍, രസകരമായ കല്പിതകഥകള്‍, പുരാണകഥകള്‍, മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും
നിന്നുള്ള മഹദ്വചനങ്ങള്‍, കവിതാശകലങ്ങള്‍, ആധുനിക മാനേജ്‌മെന്റ് തത്ത്വങ്ങള്‍, മനഃശാസ്ത്രവിദഗ്ധരുടെ കണ്ടെത്തലുകള്‍ മുതലായവയില്‍ നിന്ന് തിരഞ്ഞെടുത്ത് പാകപ്പെടുത്തിയ ടിപ്‌സുകളാണ് ബി എസ് വാരിയരുടെ വിജയത്തിലേക്കൊരു വാതില്‍ എന്ന പുസ്തകം.

jeevithathilജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍
ഹൈടെക് സാങ്കേതികവിദ്യയുടെ ലോകത്ത് ദ്രുതഗതിയിലുള്ള വളര്‍ച്ചയും യോഗ ധ്യാന പരിശീലനങ്ങളും ഒരുപോലെ കൊണ്ടുപോകുന്ന, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റായ എം ഗോപി കല്ലായില്‍ തന്റെ അനുഭവ സ്മരണകളിലൂടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പുസ്തകമാണ് ജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍. കൂടുതല്‍ സര്‍ഗാത്മകവും ഫലപ്രദവും ചിട്ടയോടെയുള്ളതും അനുയോജ്യമായതുമായൊരു ജീവിതം നയിക്കാനാവശ്യമായ പ്രായോഗിക വിവേകമാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കൊരു വഴികാട്ടിയാണ്. നിങ്ങളുടെ ആന്തരികശക്തികളെ ഉണര്‍ത്തുവാനും കാര്യക്ഷമമായി ഉപയോഗിക്കുവാനും മാര്‍ഗനിര്‍ദേശമാകുന്ന ഒരു സഹായി.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>