എക്കാലത്തും ഉന്നതിയിലെത്താന്‍ ചില പരീക്ഷകള്‍ മറികടന്നേപറ്റു. ഇന്ന് എല്ലാ മേഖലകളിലും മത്സരങ്ങളാണ്. സ്‌കൂള്‍തലംമുതല്‍ ഐഎഎസ് പരീക്ഷയ്ക്കുവരെ മത്സരിച്ചുള്ള പഠനമാണ് വേണ്ടതും. പൊതുവിജ്ഞാനം, കറന്റ് അഫേസ്, കണക്ക്, സയന്‍സ് തുടങ്ങി എല്ലാ വിഷയങ്ങളും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ നവയുഗത്തിലെ പുതിയ ടെക്‌നോളജികളെകുറിച്ച് അധികമാര്‍ക്കും അത്രവിവരം ഉണ്ടാകണമെന്നില്ല. ചില അടിസ്ഥാനവിവരങ്ങളൊഴിച്ചാല്‍ മറ്റൊന്നും വശമില്ലാത്ത..ദിവസവും മാറിമറിയുന്ന ടെക്‌നോളജിയിലെ വിവിധ വകുപ്പുകളെയും പ്രോഗ്രാമുകളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ് മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ലോയും.
പേരുപോലെതന്നെ ദിനംപ്രതിവളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെക്കുറിച്ചും സൈബര്‍ ലോകത്തെ ചതിക്കൂഴികളക്കുറിച്ചുമുള്ള വിശദവിവരങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കംപ്യൂട്ടറിന്റെ ഉത്ഭവ ചരിത്രം മുതല്‍ വിവിധ സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ പ്രേഗ്രാമുകള്‍, ഹാര്‍ഡ് വെയര്‍ സംവിധാനങ്ങള്‍, പുതിയതും പഴയതുമായ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ സമ്പ്രദായം, ഇ-കൊമേസ്, അക്ഷയപദ്ധതി, ഇ -ഗവേര്‍ണന്‍സ് വരെയുള്ള അപ്‌ഡേറ്റ് വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ മാതൃകാ ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദവും, എംബിഎയും നേടിയ..യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്ന കെ എം അബ്ദുള്‍ സലാമാണ് മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ലോയും രചിച്ചിരിക്കുന്നത്.