മത്സരങ്ങള്‍ നിറഞ്ഞ ഈ പുതിയ കാലത്ത് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനും മത്സരപരീക്ഷകളില്‍ വിജയം നേടാനും സഹായിക്കുന്ന മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ 2016 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഹരികിഷോര്‍ ഐഎഎസ്, ടിജെജെ, ബിഎസ് വാരിയര്‍, ഗോപി കല്ലായില്‍ എന്നിവരുടെ പുസ്തകങ്ങളെ നമ്മള്‍ പരിചയപ്പെട്ടു ഇനി രരശ്മി ബന്‍സാല്‍, കമല വി മുകുന്ദ, ഡോ ബ്രിയാന്‍ എല്‍ വീസ്, ലിപിന്‍ രാജ് എം പി എന്നിവരുടെ പുസ്തകങ്ങളെ പരിചയപ്പെടാം.
ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍
എം.ബി.എ എന്ന കടമ്പ കടക്കാതെ സംരംഭകമേഖലയിലേക്ക് കടന്ന് വിജയം കൈവരിച്ച 20 പേരുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് രശ്മി ബന്‍സാല്‍ രചിച്ച ‘കണക്ട് ദ് ഡോട്ട്‌സ്’. അന്താരാഷ്ട്ര ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍. വലിയ വലിയ ബിരുദങ്ങളോ സ്വപ്നങ്ങള്‍ സാധ്യമാക്കിത്തരുന്ന ഒരു ധനികപിതാവോ അല്ല ഒരാള്‍ക്ക് വേണ്ടതെന്നും വിജയസാധ്യതകളിലേക്ക് തുറക്കുന്ന രണ്ട് മിഴികളും ഒരു ഹൃദയവുമുണ്ടെങ്കില്‍ ഏത് ഉയരങ്ങളും കീഴടക്കാമെന്നും ബോധ്യമാക്കിത്തരുന്ന പുസ്തകമാണിത്.
നിങ്ങളുടെ കുട്ടികളെ സമര്‍ത്ഥരാക്കൂ
ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രോജ്ജ്വലിപ്പിച്ച് കുട്ടികളെ മിടുമിടുക്കരാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകമാകുന്ന കൈപ്പുസ് തകമാണ് കമല വി മുകുന്ദ രചിച്ച നിങ്ങളുടെ കുട്ടികളെ സമര്‍ത്ഥരാക്കൂ.കുട്ടികളുടെ പഠനത്തെപ്പറ്റി ഏറെ കൊണ്ടാടപ്പെടുന്ന പല മിത്തുകളെയും ഈ പുസ് തകം തകര്‍ക്കുന്നു. കുട്ടികളുടെ മനശ്ശാസ് ത്രരംഗത്ത് കാലങ്ങളായി നടന്നുവരുന്ന ഗവേഷ്ണങ്ങളുടെ സത്ത് കടഞ്ഞെടുത്ത് ഇതില്‍ ചേര്‍ത്തിരിക്കുന്നതായി ശാസ് ത്രസാഹിത്യകാരന്‍ അരവിന്ദ് ഗുപ്ത അഭിപ്രായപ്പെടുന്നു.പതിനൊന്ന് അദ്ധ്യായങ്ങളിലൂടെ പഠനം, സ്മരണ, ബുദ്ധി, ബാലവികാസം, വൈകാരികാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങളുടെ കുരുക്ക് അഴിക്കുകയാണ് ഈ പുസ്തകം.
ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍
ലോകപ്രശസ്ത മനോരോഗ ചികിത്സകനായ ബ്രിയാന്‍ എല്‍. വീസിന്റെ പുസ്തകമാണ് ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍(‘സെയിം സോള്‍ മെനി ബോഡീസ്’.) പ്രോഗ്രഷന്‍ തെറാപ്പി എന്ന ശാസ്ത്രശാഖയെപറ്റി പ്രതിപാദിക്കുന്ന പുസ്തകമാണിത്. ഹിപ്‌നോ നിദ്രയിലൂടെ ഭാവിയിലേക്ക് നമ്മുടെ മനസ്സിനെ കടത്തിവിട്ട് വര്‍ത്തമാനകാല ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന പ്രക്രിയയാണ് പ്രോഗ്രഷന്‍ തെറാപ്പി. ഇതിലൂടെ ഭാവി ജന്മങ്ങളും ദര്‍ശിക്കാനാവുന്നതാണ്. ഇത്തരത്തില്‍ പുനര്‍ജന്മ ദര്‍ശനവും കഴിഞ്ഞജന്മവും തിരിച്ചറിഞ്ഞ അനുഭവസ്ഥരുടെ കഥകളാണ് ബ്രിയാന്‍ ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്.
നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ്
മാതൃഭാഷ മലയാളത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മലയാളം മാധ്യമമായി സ്വീകരിച്ച് പ്രശംസനീയമായ വിജയം കൈവരിച്ച എം. പി. ലിപിന്‍ രാജ് തയ്യാറാക്കിയ പുസ്തകമാണ് നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ്. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഘടന, വിവിധ സര്‍വ്വീസുകള്‍, പരീക്ഷയെ സമീപിക്കേണ്ട രീതി, തയ്യാറെടുക്കേണ്ടവിധം, പഠനത്തിന് ഉപയോഗിക്കാവുന്ന പുസ്തകങ്ങള്‍, നോട്ടുകള്‍ കുറിച്ചെടുക്കേണ്ട ശൈലി, മെയിന്‍ പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും തയ്യാറെടുക്കേണ്ട രീതി എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മാര്‍ഗനിര്‍ദേശകമായി നില്‍ക്കുന്നു. കൂടാതെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം മാധ്യമമായി എടുക്കുന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളും അടങ്ങിയ ഈ പുസ്തകം ഓണ്‍ലൈന്‍മീഡിയകളും ആപ്ലിക്കേഷനുകളും പോലുള്ള ആധുനിക സാങ്കേതികമികവും സാമൂഹികമാധ്യമങ്ങളും പരീക്ഷാവിജയത്തിനായി ഉപയോഗിക്കാനുള്ള മികച്ച സാധ്യതകളും പങ്കുവയ്ക്കുന്നു.
വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍
മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ പഠനത്തിന് ആഗോള പ്രശസ്തി നേടിയ അഹമ്മദാബാദിലെ ഐ.ഐ.എമ്മില്‍ നിന്നും പഠിച്ചിറങ്ങി സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ച 25 ഐ.ഐ.എം.എ ബിരുദധാരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പുസ്‌കമാണ് വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍. അവരില്‍ സ്വന്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ നൗകരി.കോം, ഗിവ് ഇന്ത്യ, ഐറിസ്, കാലറി കെയര്‍, മെയ്ക്ക്‌മൈട്രിപ്.കോം, ഓര്‍കിഡ് ഫാര്‍മ തുടങ്ങിയ നവീന സംരംഭങ്ങളുടെ വിജയകഥയാണ് വിജയപാതകളിലെ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. രശ്മി ബന്‍സാലാണ് പുസ്തകം തയ്യാറാക്കിയത്.
2016 ലെ മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക