“നമ്മുടെ നവോത്ഥാനകാലഘട്ടത്തിലെ എഴുത്തുകാരുടെ കഥകള്‍ വായിച്ചാണ് എന്റെ സാഹിത്യ താല്പര്യങ്ങള്‍ രൂപംകൊണ്ടത്. ബഷീറിന്റെയും തകഴിയുടെയും കേശദേവിന്റെയും കാരൂരിന്റെയും പൊന്‍കുന്നംവര്‍ക്കിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയുമൊക്കെ കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെയും കാലത്തിന്റെയും വൈചിത്ര്യപൂര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ വേര്‍ത്തിരിച്ചറിഞ്ഞു. ആ കഥകള്‍ ജീവിതത്തിന്റെയും കാലത്തിന്റെയും ബഹിരന്തര്‍ഭാവങ്ങള്‍ എനിക്കു പങ്കുവച്ചു. അത് ഒരു ദേശഭാഷയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നു കിട്ടുന്ന അനുഭവസാഫല്യമാണ്.
എന്നാല്‍ പുറത്തെ ലോകം എങ്ങനെയാണ്..? വ്യക്തിയും കുടുംബവും സമൂഹവുമൊക്കെ എങ്ങനെയാണ് ? മറ്റു ഭാഷകളിലെ എഴുത്തുകാരെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ലോകം പണ്ടെത്തേതിനേക്കാള്‍ വിസ്തൃതമായിത്തീര്‍ന്നു. സാഹിത്യത്തിലെ ആശയബാഹുലതയും ഭാവുകത്വഭേദങ്ങളും നവീനതയും സാഹിത്യത്തെ സംബന്ധിച്ച എന്റെ മുന്‍ധാരണകളെ നവീകരിക്കുകയും ഉല്‍ഫുല്ലമാക്കുകയുെ ചെയ്തു. വിശ്വസാഹിത്യത്തിലെ മഹത്തായസാഹിത്യകൃതികള്‍ വായിക്കുകയും മഹാപ്രതിഭകളുടെ സഞ്ചാരവഴികള്‍നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് എന്റെ സാഹിത്യബോധത്തെ കൂടുല്‍ ഉയര്‍ന്ന തലങ്ങളില്‍ കണ്ടെത്തുവാനും കഴിഞ്ഞു. വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ചകഥകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ഡി സി ബുക്‌സിന്റെ ഉദ്യമം നമ്മുടെ സാഹിത്യാവബോധത്തെ കൂടുതല്‍ ധന്യമാക്കിതീര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..!”- പെരുമ്പടവം ശ്രീധരന്‍
ഒരു സങ്കീര്‍ത്തനം പോലെ എന്ന ഒറ്റനോവല്‍കൊണ്ടുതന്നെ മലയാള വായനക്കാരുടെ മനസ്സ്‌കീഴടക്കിയ സാഹിത്യകാരനാണ് പരുമ്പടവം ശ്രീധരന്‍. അദ്ദേഹം തന്റെ സാഹിത്യാഭിരുചിയെക്കുറിച്ചും. വിവര്‍ത്തനകൃതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവയ്ക്കുകയാണ്, ഒപ്പം ലോക ക്ലാസിക് കഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക എന്ന ഡി സി ബുക്‌സിന്റെ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മലയാളത്തിലെ കഥകളെപ്പോലെ തന്നെ ഇമ്പമാര്‍ന്ന ലോക ക്ലാസിക് കഥകളെ പരിചയപ്പെടുത്തുന്ന ഡി സി ബുകിസിന്റെ പുതിയ ഉദ്യമമായ ലോക ക്ലാസിക് കഥകളുടെ പ്രസിദ്ധീകരണ സമയത്ത് ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ്. ഏതൊരു വായനക്കാരനും വായിക്കണമെന്ന് ആഗ്രഹിക്കുന്ന കഥകളാണ് ലോക ക്ലാസിക് കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ലോക കഥാകരാന്മാരുടെ പ്രസിദ്ധരചനകളെ മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടിയുള്‍പ്പെടയുള്ള ആളുകളാണ്.
ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ഈ ബൃഹദ് സമാഹാരം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
പ്രീ പബ്ലിക്കേഷന്‍ ബുക്കിങിനും കുടുതല്‍ വിവരങ്ങള്‍ക്കും onlinestore.dcbooks.com….സന്ദര്‍ശിക്കുക.