വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു. അമിതമായ ഹോട്ടല്‍ ഭക്ഷണം വായൂക്ഷോഭം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെ ആ വഴിയേ സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതരായി മാറുന്നു. എല്ലാത്തിനും കാരണം സമയക്കുറവ് തന്നെ! എന്നാല്‍ ആഹാരം പാകം ചെയ്യുന്ന ജോലി എളുപ്പമാക്കാന്‍ ഉതകുന്ന കുറേ പാചകക്കുറിപ്പുകള്‍ ലഭിച്ചാലോ..?
2016 ല്‍ മികച്ച കുറേ പുസ്തകങ്ങള്‍ക്കൊപ്പം മികച്ച പാചക പുസ്തകങ്ങളും ഡി സി ബുക്‌സ് പുറത്തിറക്കുകയുണ്ടായി. അവയില്‍ രുഗ്മണി രാഘവയ്യര്‍ തയ്യാറാക്കിയ പ്രാതല്‍ വിഭവങ്ങളും നാലുമണിപലഹാരങ്ങളും, ലത ചെറിയാന്‍ തയ്യാറാക്കിയ കല്പകവാടി രുചികള്‍, ലില്ലി ബാബു ജോസ് തയ്യാറാക്കിയ ഡയബറ്റിക് കുക്കറി ബുക്ക്, മാലതി എസ് നായര്‍ തയ്യാറാക്കിയ നിമിഷ പാചകം, ഡോ ജയന്ത്, നന്ദിന് സി മേനോന്‍ എന്നിവര്‍ തയ്യാറാക്കിയ വൃക്കരോഗങ്ങള്‍ക്കുള്ള പാചകവിധികള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
ഫാസ്റ്റ് ഫുഡ്ഡും, എണ്ണയും കൊഴുപ്പും നിറഞ്ഞ ആഹാരങ്ങളും കഴിച്ച് ഷുഗറും കൊളസ്‌ട്രോളും വരുത്തിവയ്ക്കുന്ന പുതിയതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന, ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്ന, വേഗത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന രുചിക്കൂട്ടുകളാണ് ഈ പുസ്തകത്തിനുള്ളില്‍ ചേര്‍ത്തിരിക്കുന്നത്.