”മനസ്സിന്റെ സര്‍ഗ്ഗാത്മകതയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ലോക ക്ലാസിക് ചെറുകഥകള്‍. അത് ഒട്ടും ചോര്‍ന്നുപോകാതെ മലയാളത്തിലേക്ക്, മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും പരിഭാഷകരും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകള്‍ എന്ന ഈ സംരംഭം എന്തുകൊണ്ടും മലയാള സാഹിത്യത്തിനും മലയാളിയുടെ വായനയ്ക്കും വലിയ മുതല്‍കൂട്ടാണെന്ന് നമുക്ക് പ്രതീക്ഷിക്കാം. കഥപറച്ചിലും കഥകേള്‍ക്കലും മനസ്സിന്റെ ഏറ്റവും നൈസര്‍ഗമാണ്. ഒരു ചോദനയായി നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ് അത്തരമൊരു സമാഹാരം പുറത്തിറങ്ങുന്നു എന്നത്. വലിയ സമന്തോഷമുണ്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍”- ടി ഡി രാമകൃഷ്ണന്‍
ലോക ചെറുകഥകള്‍ ശേഖരിച്ച് അവയില്‍ മികച്ചത് കണ്ടെത്തി പ്രസിദ്ധീകരിക്കുക എന്ന ഡി സി ബുക്‌സിന്റെ ഉദ്യമത്തിന് ആശംസകളറിയിച്ച് സംസാരിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍. ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ബൃഹദ് സമാഹാരമാണ് ലോക ക്ലാസിക് കഥകള്‍.
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ഈ പുസ്തകം തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്.
ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ onlinestore.dcbooks.comലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9947055000, 984633336..