സമീപകാലത്ത് വിവാദങ്ങള്‍ക്കും സാമൂദായിക എതിര്‍പ്പുകള്‍ക്കും പാത്രീഭവിച്ച… ശ്രീനാരയണ ഗുരുവിന്റെ ചിന്തകളെ പുനര്‍വിചിന്തനം ചെയ്യുന്ന പുസ്തകമാണ് ഗുരുചിന്തന ഒരുമുഖവുര. നാരാണ ഗുരുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് വിവാദമുണ്ടാക്കിയവരുടെ വാദം. എന്നാല്‍ നവോത്ഥാനകാലഘട്ടത്തില്‍ ശ്രീശങ്കരന്‍, രാമാനുജന്‍ എന്നിവരുടെ ആദര്‍ശങ്ങളെ പിന്‍തുടര്‍ന്നു ജീവിച്ച.. ശ്രീശങ്കരനെ ആത്മീയ ഗുരുവായി കണ്ട ശ്രീനാരായണ ഗുരുവിനെ കൂടതലറിയാനും അദ്ദേഹത്തിന്റെ സാഹിത്യ ചിന്തകളെ വിചിന്തനം ചെയ്യാനും ശ്രമിക്കുന്ന പുസ്തകമാണ് ഗുരുചിന്തന ഒരുമുഖവുര.
ഗുരുചിന്തന ഒരുമുഖവുര എന്ന പുസ്തകം ഒരു ഗുരുവിമര്‍ശനഗ്രന്ഥമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഗുരുവിമര്‍ശന ഗ്രന്ഥമല്ല മറിച്ച് ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ആധുനിക വ്യഖ്യാനവും മലയാളിയുടെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്താനുള്ള മഹത്തായ ശ്രമവുമാണ് ഈ പുസ്തകം. നിത്യചൈതന്യയതിയും നടരാജഗുരുവും മുനി നാരായണപ്രസാദും ചെയ്തിരുന്നതുപോലെ ഗുരുവിന്റെ അറിവിനെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണമാണ് ഈ പുസ്തകത്തിനാധാരം. ശ്രീനാരായണ ഗുരുവിനെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ലാഭേഛയില്ലാതെയാണ് ഗുരുചിന്തന ഒരുമുഖവുര തയ്യാറാക്കിയിരിക്കുന്നത്. ഗുരുവിനെക്കുറിച്ചുള്ള ഈ പുസ്തകം വായിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനവും കര്‍മ്മമാര്‍ഗവും അടുത്തറിയാനാവും…
ഉരു ആര്‍ട്ട് ഹാര്‍ബര്‍ പബ്ലിഷേഴ്‌സുമായി ചേര്‍ന്ന് ഡി സി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഉരു’വിനു ഉരുവം നല്‍കിയ റിയാസ് കോമു ആണ് ഈ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ആ കലാ സൃഷ്ടി പുറം ചട്ട എന്ന് മാറി നില്‍ക്കാതെ പുസ്തകത്തിന്റെ അകം പൊരുളിന്റെ ആവിഷ്‌കാരം തന്നെയായിട്ടുണ്ട്. ലീലാപരമായ കയ്യൊഴിയലോ ഉത്തരവാദിത്തമില്ലാത്ത ഉപേക്ഷയോ അല്ല , തീര്‍ത്തും നിഷ്ഠയോടു കൂടിയ പ്രമാണിത്ത നിരാസമാണ് ഈ സമീപനം എന്നുള്ളത് കൊണ്ട് ഈ പുസ്തകത്തിന് ഗ്രന്ഥകര്‍ത്താവ് എന്ന സ്ഥാനത്ത് ഒരാളുടെ പേരില്ല .വായനക്കാരുടെ ഉത്തരവാദിത്തവും സാധ്യതകളും ഇതു വഴി വര്‍ദ്ധിക്കുന്നു.