”1746ലെ തിരുവിതാംകൂറിന്റെ കായംകുളം അക്രമണ സമയത്ത് കായംകുളം രാജാവ് വിലപ്പെട്ട സ്വത്തുക്കള്‍ കായലില്‍ താഴ്ത്തുന്നു. അക്കൂട്ടത്തില്‍ അതീവപ്രാധാന്യമുള്ളതും അതിവിശിഷ്ടമായ ശക്തികള്‍ ഉണ്ടെന്ന വിശ്വസിക്കുകയും ചെയ്യുന്ന വസ്തുക്കളും ഉണ്ടായിരുന്നു. കാശ്മീരി ശൈവസന്യാസി പൂജിച്ചിരുന്ന ശ്രീചക്രവും അക്കൂട്ടത്തില്‍പ്പെടും. അതിന് അതിവിശിഷ്ഠമായ രീതിയില്‍ ലൈംഗികഛോദനകളെ ഉത്തേജിപ്പിക്കാനും മരണത്തപ്പോലും തടഞ്ഞു നിര്‍ത്താനുമുള്ള കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ തലമുറകള്‍ കൈമാറിയെത്തിയ ശ്രീചക്രം വീണ്ടെടുക്കുവാന്‍ അന്താരാഷ്ട്ര മാഫിയയുടെ ശ്രമങ്ങള്‍ നടത്തുന്നു. ഉറങ്ങുന്നതിനിടയില്‍ കാണുന്ന ഈ സ്വ്പനകാഴ്ചകള്‍ ചിദംബരത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വയം റിക്കോര്‍ഡ് ചെയ്യുന്നതോടെ പല സത്യങ്ങളും പുറത്തു വരുന്നു.”
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ശാപമാണ് ഭാവനയെന്നവകാശപ്പെടുന്ന ഡോ. ചിദം ബരം സേതുനാഥിന്റെ കഥയിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് ജീവന്‍ ജോബ് തോമസ് നിദ്രാമോഷണം എന്ന നോവലിലൂടെ. കച്ചവടക്കണ്ണുകളോടെ ജീവിക്കുന്ന ആതുരസേവന മേഖലയില്‍ നിന്ന് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നയാളാണ് ചിദംബരം സേതുനാഥ്. സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ചിദംബരം ഭാവനയുടെ ലോകത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അതാകട്ടെ വായനക്കാരനെ ചരിത്രത്തിലേക്കും മിത്തിലേക്കും മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.
സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥത്തിന്റയും ഇടയിലുള്ള വിസ്മയ ലോക ത്തിലൂടെ സഞ്ചരിക്കുന്ന ഡോ. ചിദംബരം സേതുനാഥ് കാണുന്ന സ്വപ്‌നത്തിലൂടെ യാണ് നിദ്രാമോഷണം അനാവരണം ചെയ്യപ്പെടുന്നത്. തനിക്കുതന്നെ പരീക്ഷിത്ത് എന്ന അപരനെ സൃഷ്ടിച്ച ചിദംബരം ഭവനയുടെ ലോക ത്തിലേയ്ക്ക് ചേക്കേറുമ്പോള്‍ ഇതള്‍ വിരിയുന്നത് ചരിത്രമാണ്. മാത്രമല്ല ഉറക്കത്തിനിടയില്‍ കാണുന്ന കാഴ്ചകള്‍ ചിദംബരത്തിന്റെ മൊബൈല്‍ സ്വയം റെക്കോര്‍ഡ് ചെയ്യുന്ന അവസ്ഥ സയന്‍സിന്റെ മറ്റൊരു തലമാണ് അവതരിപ്പിക്കുന്നത്. ടെക്‌നോളജിയുടെ സാധ്യതകളെ എപ്രകാരം ഉപയോഗപ്പെടുത്താമെന്നും ജീവന്‍ നോവലിലൂടെ തെളിയിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗത്തെ തെറ്റായ പ്രവണതകളെയും തുറന്നുകാട്ടുന്ന നിദ്രാമോഷണം പുരാവസ്തുവ്യാപാരത്തിനു പിന്നിലെ ചരിത്രകാരന്‍മാരുടെ കള്ളക്കളികളും അനാവരണം ചെയ്യുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്.
മലയാളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനായ ജീവന്‍ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാമോഷണം . 197ല്‍ പെരുമ്പാവൂരിനടുത്ത വെങ്ങോലയില്‍ ജനിച്ച ജീനന്‍ ജോബ് തോമസ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍ കണ്ടെത്തലുകള്‍, രതി രഹസ്യം എന്നിവയാണ ജീവന്‍ ജോബ് തോമസിന്റെ ശ്രദ്ധേയമായ രചനകള്‍.