“ഒരു മഞ്ഞുതുള്ളിക്കകത്ത് നീലാകാശം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന പോലെയാണ് സത്യത്തില്‍ മനുഷ്യന്റെ ഭാഗധേയത്വത്തെയും അവന്റെ ആകുലതകളെയെല്ലാം ലോക ക്ലാസിക് കഥകള്‍ ആവാഹിച്ചിട്ടുള്ളത്. ചെക്കോവിനെയും മോപ്പസാങിനെയും പോലെയുള്ളവരുടെയും ലോക ക്ലാസിക് കഥകളുടെ ആചാര്യന്മാരുടെ കൃതികളിലേക്ക് കടക്കുന്ന സമയത്ത് മനുഷ്യനെപറ്റിയും അവന്റെ ഉള്ളിനെപറ്റിയും നാം അത്ഭുതപരതന്ത്രരായിത്തീരുന്നു.
ഡി സി ബുക്‌സ് പുറത്തിറക്കുന്ന ലോക ക്ലാസിക് ചെറുകഥകള്‍ ഈ മലയാളി മനസ്സിന്റെ കൃത്യമായപ്രതിഫലനമാണ്. ലോക ക്ലാസിക് ചെറുകഥകളുടെ വിവര്‍ത്തനത്തിലൂടെ വലിയൊരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. മലയാളിയുടെ സാംസ്‌കാരിക മണ്ഡലത്തെ കൂടുതല്‍ സമ്പന്നമാക്കുകയും മലയാളിയുടെ സ്വാംശീകരണ പ്രാപ്തിയെ ഉജ്ജ്വലമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡി സി ബുക്‌സിന്റെ ഈ വിപുലമായ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്.” കെ പി രാമനുണ്ണി
മലയാള ചെറുകഥാരംഗത്തും നോവല്‍ സാഹിത്യത്തിലും തന്റേതായ പാദമുദ്രപതിപ്പിച്ച വ്യക്തിയാണ് കെ പി രാമനുണ്ണി. ലോകത്തെമ്പാടുമുള്ള ക്ലാസിക് കൃതികളുടെ സ്വഭാവത്തെക്കുറിച്ചും ഡി സി ബുക്‌സ് പുറത്തിറക്കുന്ന ലോക ക്ലാസിക് കൃതികളുടെ വിവര്‍ത്തനത്തെക്കുറിച്ചും വാചാലമാകുകയാണ്. എം ടി വാസുദേവന്‍ നായര്‍, പോൾ സക്കറിയ , ഡോ എം എം ബഷീര്‍, ഡോ. വി രാജകൃഷ്ണന്‍ , എൻ എസ് മാധവൻ , സേതു , സിവി ബാലകൃഷ്ണൻ , കെ പി രാമനുണ്ണി , എൻ ശശിധരൻ , ചന്ദ്രമതി , അയ്മനം ജോൺ , വിജെ ജെയിംസ് , ടി ഡി രാമകൃഷ്ണൻ , ഇ സന്തോഷ്‌കുമാർ , പ്രിയ എ എസ് , മധുപാൽ , മനോജ് കുറൂർ , എസ് ഹരീഷ് , പ്രമോദ് രാമൻ , ഇ കെ ഷീബ , എം നന്ദകുമാർ , സോണിയ റഫീഖ് എന്നിവർ മൊഴിമാറ്റം നടത്തുന്ന ലോക ക്ലാസിക് കഥകൾ നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ഡി സി ബുക്സ് തയ്യാറാക്കുന്നത്.
ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ onlinestore.dcbooks.comലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9947055000, 984633336..