“ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന ഈ ഭരണകൂടം ഭൂമിയില്‍ നാശോന്മുഖമാകില്ല”- ഏബ്രഹാം ലിങ്കണ്‍.
“ഓരോരുത്തരും മറ്റുള്ളവരുടെ ആധ്യാത്മികതയെ ആഗിരണം ചെയ്യുകയും അതോടൊപ്പം സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും, സ്വന്തം വളര്‍ച്ചാ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യണം” – വിവേകാനന്ദന്‍
വിവേകാന്ദന്‍, ഏബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂദര്‍കിങ്, സോക്രട്ടീസ്, ടാഗോര്‍, ഗാന്ധി തുടങ്ങി ലോകം ആദരിക്കുന്ന മഹാത്മാരുടെ വാക്കുകള്‍ നമ്മെ എന്നും പ്രചോദിപ്പിക്കുകയും ആത്മവിശ്വാസമുള്ളവരാക്കി തീര്‍ക്കുകയും ചെയ്യും. ഇവരെല്ലാം അവരുടെ കാലഘട്ടത്തിലെ പ്രഗത്ഭരായ പ്രാസംഗികരും ലോകത്തെമാറ്റിമറിച്ച പ്രസംഗങ്ങള്‍ നടത്തിയവരുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കാന്‍ കഴിയുന്ന ഇവരുടെ പ്രസംഗങ്ങളെ സ്വരുക്കൂട്ടി പ്രസിദ്ധീകരിച്ച പുസ്തകമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍.
ഹീസമവേലയുദ്ധഭാഷണങ്ങള്‍, സാമൂഹിക വിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം, ക്വിറ്റ് ഇന്ത്യാ പ്രസംഗങ്ങള്‍, റാന്‍ഡെ, ഗാന്ധി, ജിന്ന, വരൂ നമുക്ക് ഒന്നാകാം തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില്‍ ഇടം നേടിയ പ്രസംഗങ്ങളാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ വാക്കിലൂടെ, ഒരു വാചകത്തിലൂടെ, ഒരു പ്രസംഗത്തിലൂടെ അസാധ്യമായി ഒന്നുമില്ലെന്ന് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ നമുക്ക് തെളിവു നല്‍കുന്നു.
ഒരുകാലത്ത് ശ്രോതാക്കളെ പ്രചോദിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്ത 48 പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വിവിധ എഴുത്തുകാര്‍ ചേര്‍ന്ന് തര്‍ജ്ജമ നിര്‍വ്വഹിച്ച ഈ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഏകോപിപ്പിച്ചത് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഡോ. രാജു വള്ളിക്കുന്നം, വിവര്‍ത്തകകൂടിയാ വി.ഗീത എന്നിവര്‍ ചേര്‍ന്നാണ്. ഇറങ്ങിയ നാള്‍മുതല്‍ ബെസ്റ്റ് സെല്ലറായ ഈ പുസ്തകം നമുക്ക് ആത്മവിശ്വാസവും കരുത്തും നല്‍കുമെന്നുറപ്പാണ്.