Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

തര്‍ജ്ജമകള്‍ വായിച്ചുവളര്‍ന്ന യൗവ്വനവും കൗമാരവുമാണ് നമ്മുടേത്; പി കെ പാറക്കടവ്

$
0
0

p-kതര്‍ജ്ജമകള്‍ വായിച്ചുവളര്‍ന്ന യൗവ്വനവും കൗമാരവുമാണ് നമ്മുടേത്. ലോക ക്ലാസിക് കഥകളിലേക്ക് തിരിച്ചുപോവുക എന്നത്, നല്ല രചനകളിലേക്ക് തിരിച്ചുനടക്കുക എന്നതാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുക..പുതിയ വെളിച്ചം നമ്മുടെ ഉള്ളിലേക്ക് കടത്തിവിടുക..എന്നുള്ളതുമാണ് അതിന്റെ അര്‍ത്ഥം. എം ടി വാസുദേവന്‍ നായര്‍ മുതല്‍ എസ് ഹരീഷ് വരെ മൊഴിമാറ്റം ചെയ്ത കഥാസാഹിത്യത്തിലെ അതികായരുടെ രചനകള്‍ പുതിയൊരു അനുഭവത്തിന്റെ ഭൂഖണ്ഡംതന്നെ മലയാളിക്ക് സമ്മാനിക്കും.”- പി കെ പാറക്കടവ്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പി കെ പാറക്കടവ് പറയും പോലെ ലോക ചെറുകഥകള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്ന ലോക ക്ലാസിക് കഥകളില്‍ നമ്മുടെ വായനാ മുറികളെ സമ്പുഷ്ടമാക്കുന്ന രചനകളും വിവര്‍ത്തനങ്ങളുമാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക കഥാകാരന്മാരായ ദസ്തയേവ്‌സ്‌കി, ടാള്‍സ്‌റ്റോയി, ചെക്കോവ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്‌റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍ തുടങ്ങി വിശ്വസാഹിത്യ പ്രതിഭകളുടെ കഥകളാണ് ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍ പുറത്തിറക്കുന്നത്.

ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ഈ ബൃഹദ് സമാഹാരം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്.

അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.

ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍onlinestore.dcbooks.com ലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്. കൂടാതെ ഡി സി ബുക്‌സ്, കോട്ടയം-688 001 എന്ന വിലാസത്തില്‍ മണിയോഡര്‍/ ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 9947055000, 984633336..


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>