Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കിമാറ്റിയ ജീവിതം

$
0
0

kalaam

എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുക. അങ്ങനെ ചെയ്താല്‍ വിജയം ഒട്ടും വൈകില്ല.  ഞാന്‍ കണ്ടുമുട്ടുന്ന ഒട്ടനവധി ആളുകളോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. സ്വപ്‌നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ നാം കാണുന്ന ഒന്നല്ല ; അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തവയാണ്. ‘ ഇന്ത്യയിലെ കോടിക്കണക്കിന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കികൊടുത്ത ഏ പി ജെ അബ്ദുള്‍ കാലാമിന്റെ വാക്കുകളാണിത്.

അദ്ദേഹം പലപ്പോഴും പറയാറുള്ളതു പോലെ സ്വപ്നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ കാണുന്ന ഒന്നല്ലെന്നും അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തതാണെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് അബ്ദുള്‍കലാം രചിച്ച ‘മൈ ജേര്‍ണി’ രാമേശ്വരത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ലോകമറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ അബ്ദുള്‍കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഇതില്‍. ഇതിന്റെ മലയാള പരിഭാഷയാണ് എന്റെ ജീവിതയാത്ര.

തന്റെ കഴിഞ്ഞ കാലജീവിതത്തിലെ പ്രധാന സംഭവങ്ങളും, ബാല്യം മുതലുള്ള വളര്‍ച്ചയില്‍ താങ്ങായും പ്രോത്സാഹനമായും നിന്ന ചില വ്യക്തികളെയും, മാതാപിതാക്കന്‍മാരെയും, തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താന്‍ സഹായിച്ച ഗുരുക്കന്‍മാരെയും, മാര്‍ഗ്ഗദര്‍ശികളെയും, തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെയും ഒക്കെ എന്റെ ജീവിതയാത്രയിലൂടെ അദ്ദേഹം സ്മരിക്കുന്നു. ഒപ്പം പരാജയങ്ങളുടെയും തിരസ്‌കരിക്കപ്പെടലുകളുടെയും ഓര്‍മ്മകളും ഇതിലുണ്ട്. ഗൃഹാതുരവും സത്യസന്ധവും ente-jeevitha-yathraആഴത്തില്‍ വ്യക്തിപരവുമായ മനോഹരമായ ഈ ഓര്‍മ്മക്കുറിപ്പുകള്‍ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റാന്‍ പ്രചോദിപ്പിക്കുന്നവയാണ്.

ശാസ്ത്രജ്ഞനായതിന്റെയും ഇന്ത്യയുടെ രാഷ്ടപതിയായിസേവനമനുഷ്ഠിച്ചതിന്റെയും പിന്നെ തനിക്ക് ഏറ്റം ഇഷ്ടപ്പെട്ട അധ്യാപകജോലിയെക്കുറിച്ചും വിദ്യാര്‍ത്ഥികളോടൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചെല്ലാം വാചാലനായകുന്ന കലാമിനെയാണ് ഈ പുസ്തകത്തില്‍ കണ്ടെത്താനാവുക. തന്റെ ജീവിതം കൊണ്ട് മാതൃകയായ ആ മഹാമനുഷ്യന്‍ പറയുന്നത് “പുസ്തകങ്ങളാണ് എന്നും എന്റെ സുഹൃത്തുകള്‍. പുസ്തകങ്ങളാണ് എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതെന്നാണ്…!”

കലാം തന്റെ ജീവിതയാത്രയിലെ ഓരോ നിമിഷവും രേഖപ്പെടുത്തിയിരിക്കുന്ന ‘മൈ ജേര്‍ണി’ എന്റെ ജീവിതയാത്ര എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് മാര്‍ ഇവാനിയോസ് കോളേജില്‍ ജേര്‍ണലിസം വിഭാഗം മേധാവിയും പ്രമുഖ വിവര്‍ത്തകനുമായ റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കലാണ്. 2013 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ഒമ്പതാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അബ്ദുള്‍ കലാമിന്റെ മറ്റ് പുസ്തകങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.


Viewing all articles
Browse latest Browse all 3641


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>