“പിറ്റേന്ന് പനിയും കടന്നുവന്നു.പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ കാലാവസ്ഥയ്ക്കു നന്ദി. വിചാരിച്ചതിലും വേഗത്തില്‍ അയാളുടെ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടര്‍ നാഡി പരിശോധിച്ചശേഷം ആവി പിടിക്കാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചത്. മുപ്പത്തിയാറു മണിക്കൂറിനകം ആയാളുടെ കാര്യം തീരുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം വീട്ടുടമയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. “സമയം കളയേണ്ട. പൈന്‍ തടികൊണ്ടുള്ള ഒരു ശവപ്പെട്ടി പറഞ്ഞുവെക്കൂ. ഓക്കുതടികൊണ്ടുള്ളത് വാങ്ങാനുള്ള പാങ്ങ് അയാള്‍ക്കില്ല.” വിധി നിശ്ചയത്തെക്കുറിച്ചുള്ള ഈ വാക്കുകള്‍ അകാകി അകാകിയൊവിച്ച് കണ്ടിരുന്നോ..? കേട്ടെങ്കില്‍ അയാളില്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണര്‍ത്തിയോ? ഈ ജീവിതത്തിന്റെ കയ്പ് അയാള്‍ മടുത്തിരുന്നോ..? നമുക്കതറിയാന്‍ സാധിക്കില്ല.
പല വിചിത്രമായ കാഴ്ചകളും അയാള്‍ കണ്ടിരുന്നു. പെട്രോവിച്ചിനെ കണ്ട് കള്ളന്‍മാരെ പിടിക്കാനുതകുന്ന കോട്ട് തയ്ക്കാന്‍പറഞ്ഞു. കട്ടിലിനടിയില്‍ എപ്പോഴും കള്ളന്‍മാരുണ്ടെന്ന് അയാള്‍ ഭയന്നു. തന്റെ കിടക്കവിരിയില്‍നിന്ന് കള്ളനെ ഓടിക്കാന്‍ വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ കരഞ്ഞു. തനിക്കു പുതിയ കോട്ടുള്ളപ്പോള്‍ പഴയ ചാക്ക് ഇവിടെ തൂക്കേണ്ട ആവശ്യമെന്താണെന്നും അയാള്‍ ചോദിച്ചു. താന്‍ ജനറലിന്റെ മുമ്പിലാണെന്നും അദ്ദേഹം തന്നെ കഠിനമായി ശകാരിക്കുകയാണെന്നും അയാള്‍ ധരിച്ചു. ക്ഷമിക്കൂ അങ്ങുന്നേ എന്നയാള്‍ പറഞ്ഞു. അയാള്‍ ശാപവാക്കുകളുച്ചരിക്കുന്നതും തെറിവിളിക്കുന്നതും കേട്ട് വീട്ടുടമസ്ഥ കുരിശുവരച്ചു. ജീവിതത്തിലൊരിക്കലും അയാളിങ്ങനെ പറയുന്നത് അവര്‍കേട്ടില്ല. അങ്ങുന്നേ എന്നു വിളിച്ചശേഷമാണ് അയാള്‍ തെറി പറഞ്ഞത്. ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത അസംബന്ധങ്ങളാണ് അയാള്‍ പിന്നീട് പറഞ്ഞത്. അതെല്ലാം ഒന്നിനെകുറിച്ചുമാത്രമായിരിന്നു…കോട്ട്.”
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എസ് ഹരീഷ് പരിഭാഷപ്പെടുത്തിയ ഗോഗളിന്റെ ഓവര്‍കോട്ട് എന്ന കഥയില്‍ നിന്നൊരല്പമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. വിചിത്രവും ആകാംക്ഷയുണര്‍ത്തുന്നതുമായ കഥകളാണ് ഗോഗളിന്റെ രചനയില്‍ നിന്നും സാഹിത്യലോകത്തിന് ലഭിച്ചിട്ടുള്ളത്. അതില്‍ വളരെ പ്രസ്തമായ കഥയാണ് ഓവര്‍കോട്ട്. വിശ്വസാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ലോക ക്ലാസിക് കഥകള്‍ എന്ന ബൃഹത് സമാഹാരത്തില്‍ ഗോഗളിന്റെ ഈ കഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോഗളിന്റെ മാത്രമല്ല, ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്‌റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, എച്ച് ജി വെല്‍സ്, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, ലൂഷൂണ്‍, സാക്കി. തോമസ് ഹാര്‍ഡി, ബല്‍സാക്ക്, വിര്‍ജീനിയ വൂള്‍ഫ്, എമിലി സോള തുടങ്ങി പലരാജ്യങ്ങളിലെയും പല ദേശത്തെയും എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകളാണ് ലോക ക്ലാസിക് കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എം ടി വാസുദേവന്‍ നായര്‍, പോള്‍ സക്കറിയ , ഡോ എം എം ബഷീര്‍, ഡോ. വി രാജകൃഷ്ണന്‍ , എന്‍ എസ് മാധവന്‍ , സേതു , സിവി ബാലകൃഷ്ണന്‍ , കെ പി രാമനുണ്ണി , എന്‍ ശശിധരന്‍ , ചന്ദ്രമതി , അയ്മനം ജോണ്‍ , വിജെ ജെയിംസ് , ടി ഡി രാമകൃഷ്ണന്‍ , ഇ സന്തോഷ്‌കുമാര്‍ , പ്രിയ എ എസ് തുടങ്ങി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരാണ് ഇവരുടെ കഥകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായി ഒരുക്കുന്ന ലോക ക്ലാസിക് കഥകളുടെ വില 4000 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി കുറഞ്ഞവിലയില്‍ സ്വന്തമാക്കാവുന്നതാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ onlinestore.dcbooks.com സന്ദര്‍ശിക്കൂ..
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.. 9947055000, 984633336..