Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ശ്രീരാമകൃഷ്‌ണോപനിഷത്ത്

$
0
0

sreeramak“ഇൗശ്വരനെ ഉപാസന ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. നദിയില്‍ ഇറങ്ങുവാന്‍ പല കടവുകള്‍ ഉള്ളതുപോലെ, ആനന്ദസാഗരമാകുന്ന പരമാത്മാവില്‍ എത്തിച്ചേരാന്‍ പല കടവുകള്‍ ഉണ്ട്. ഏതുകടവില്‍ നിന്ന് ഇറങ്ങിചെന്നാലും സുഖമായി ആ സാഗരത്തില്‍ നീന്തിക്കുളിക്കുവാന്‍ കഴിയും. ശുദ്ധമായ അന്ചഃകരണവും ശ്രദ്ധാഭാവവുമുള്ള ഏതുധര്‍മ്മവും പരമാത്മാവിന്റെ അടുത്ത് നമ്മെ കൊണ്ടെത്തിക്കും. തട്ടിന്‍മുകളില്‍ എത്തണമെങ്കില്‍ കോണിപ്പടിയോ കയറോ ചൂരലിന്റെ തട്ടുകള്‍ തുടങ്ങിയവയോ ഉപയോഗിക്കണമല്ലോ. വിവിധമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ….”

ഈ ഉപദേശം, ഇന്നേക്ക് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമകൃഷ്ണ പരമഹംസര്‍ നല്‍കിയതാണ്….അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉപനിഷത്തുക്കളുടെ ശ്രേണിയില്‍പ്പെടുത്താവുന്നതാണ്. പക്ഷേ തപോധനംകൊണ്ട് പുണ്യവാനായ ആ മാഹാത്മാവ് ഒരു പുസ്തകം sreeramaപോലും എഴുതിയിരുന്നില്ല. എന്നാല്‍ പരമഹംസരുടെ ഉപദേശങ്ങള്‍ ഭക്തിയോടും ശ്രദ്ധയോടും കേട്ടിരുന്ന ശിഷ്യന്മാരണ് അവയെ ലിപിദ്ധമാക്കിയത്. 1950 ല്‍ ദല്ലിയില്‍ നിന്നും മദ്രാസിലെത്തിയ സി രാചഗോപാലാചാരി പരമഹംസരുടെ ഉപദേശങ്ങളെ കല്‍ക്കി വാരികയില്‍ ലേഖനപരമ്പരയായി എഴുതുകയുണ്ടായി. പിന്നീട് മദ്രാസിലുള്ള ശ്രീരാമകൃഷ്ണമഠം അത് പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചു.

ശ്രീരാമകൃഷ്ണപരമഹംസര്‍ ഉപദേശിച്ച ജീവിതത്തിന് ഉതകുന്ന കാര്യങ്ങളെ സി.രാജഗോപാലാചാരി സാധാരണക്കാര്‍ക്കായി വ്യാഖ്യാനിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ശ്രീരാമകൃഷ്‌ണോപനിഷത്ത്. മഹത്തായ ഒരു തത്ത്വജ്ഞാനിയുടെ ലളിതവും സുന്ദരവുമായ വചനങ്ങളിലൂടെ ജീവിതാര്‍ത്ഥമെന്താണെന്നും അതെങ്ങനെ കണ്ടെത്തുമെന്നും വിവരിക്കുന്ന പുസ്തകമാണിത്.

സത്യധര്‍മ്മങ്ങളെ സൗന്ദര്യത്തോടു ചേര്‍ത്തുവയ്ക്കുന്ന ശ്രീരാമകൃഷ്‌ണോപനിഷത്തിലെ ഉപദേശങ്ങള്‍ നമ്മെ ഏറെ സ്വാധീനിക്കുന്നതാണ്. മിനിസ്തി എസ് ആണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>