Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വെണ്ണ കള്ളന്റെ കഥകള്‍

$
0
0

kannanpsdവെണ്ണ കട്ടുതിന്നും കാലികളെ മേയ്ച്ചും ഓടിനടക്കുന്ന ബാല രൂപമാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണന്‍. ആ ശ്രീകൃഷ്ണന്റെ കുസൃതിനിറഞ്ഞ കഥകള്‍ എത്രകേട്ടാലും മതിയാവില്ല. വെണ്ണകട്ടുതിന്നുന്നവനും കാളിയമര്‍ദ്ദനമാടിയവനും കംസനിഗ്രഹനുമായ കണ്ണനെ വാത്സല്യത്തോടെയാണ് ലോകം നെഞ്ചിലേറ്റിയത്. ആ ഇതിഹാസ നായകന്റെ രസകരങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ കൃഷ്ണകഥകള്‍ കുട്ടികള്‍ക്ക്.

ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ പുനാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് സി ഗോപാലന്‍ നായരാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ വളരെ ലളിതവും മനോഹരവുമായ രചനാ രീതിയാണ് പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സി ഗോപാലന്‍ നായരുടെ ആസ്വാദ്യകരമായ രചനാ രീതി പുസ്തകത്തെ ആകര്‍ഷകമാക്കുന്നു.

krishnakathakalശ്രീകൃഷ്ണന്റെ ജനനം മുതല്‍ വൈകുണ്ഠ പ്രാപ്തി വരെയുള്ള കഥകളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. എല്ലാ ചെറുകഥകള്‍ക്കും ചിത്രങ്ങള്‍ ഉപ്പെടുത്താനും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ശ്രീമോള്‍ കണ്ണന്‍ വരച്ച ഈ ചിത്രങ്ങള്‍ പുസ്തകത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് കഥാ സന്ദര്‍ഭം മനസിലാക്കാനും സഹായിക്കുന്നു.

ശ്രീകൃഷ്ണ ചരിത്രത്തെ ആസ്പഥമാക്കിയുള്ള 36 കഥകളാണ് കൃഷ്ണകഥകള്‍ കുട്ടികള്‍ക്ക്  എന്ന പുസ്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉരലില്‍ കെട്ടിയ കണ്ണന്‍, കാളിയ മര്‍ദ്ദനം, രുക്മിണീ സ്വയംവരം, നരകാസുര വധം, വേണുഗാനം എന്നിവയെല്ലാം  കുട്ടികള്‍ക്ക് മനസിലാകുന്ന വിധത്തില്‍ മനോഹരമായിതന്നെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>