ഭാര്‍ഗവരാമന്‍. 25 വയസ്സ് സിനിമയാണ് സ്വപ്‌നം.നാലഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. കാലിഡോസ്‌കോപ്പ് എന്ന ഒരു ഫിലിം വളരെ ശ്രദ്ധ പിടിച്ചുപറ്റിയരുന്നു. ചാല മാര്‍ക്കറ്റില്‍ നടന്ന ഒരു സംഭവം നാല് വീക്ഷണകോളുകളില്‍ കൂടി കാണിച്ചതായിരുന്നു അത്. വെറും 21 മിനിറ്റുള്ള സിനിമ.യുട്യൂബില്‍ അത് ഹിറ്റായി,ഹ്രസ്വചിത്രങ്ങള്‍ക്കുള്ള കുറച്ച് അവാര്‍ഡുകള്‍കൂടി നേടി.അടുത്തത് ഫീച്ചര്‍ ഫിലിമാണ്. കഥതെരഞ്ഞുനടക്കുകയാണ് അയാള്‍. അതിനിടയില്‍ ഡിസംബറായി ഫിലിംഫെസ്റ്റിവല്‍ വന്നു.
ദേശീയഗാനത്തിനായി എഴുനേറ്റ് നില്‍ക്കുക എന്ന് എഴുതിക്കാണിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ചില തിയേറ്ററുകളില്‍. ഭാര്‍ഗവ് അതിനെ പരിഹാസത്തോടെയാണ് കാണാറുള്ളത്. ആ പുച്ഛം മുഴുവന്‍ മുഖത്തുവരുത്തി, സീറ്റില്‍ മലര്‍ന്നുകിടക്കുകയാണ് പതിവ്. അന്നും അത് തന്നെ ചെയ്തു..
പുതിയകാലത്തിന്റെ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന കെ.വി.മണികണ്ഠന്റെ കഥയാണ് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. ഇങ്ങനെ പുതുകാലത്തിന്റെ ഭാവികത്വങ്ങളെ അടയാളപ്പെടുത്തുന്ന ജലകന്യക, ട്രിവാന്‍ഡ്രം മെയില്‍, വിമര്‍ശനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്, പരോള്‍, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, പരമപദം, ഡോക്ടര്‍ ഞാന്‍ ഒരു ലെസ്‌കിയന്‍ ആണോ?, അച്ഛന്‍ മരം എന്നീ എട്ട് കഥകളുടെ സമാഹാരമാണ് കെ.വി.മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍ എന്ന പുസ്തകം. ഡി സി ബുക്‌സ് കഥാഫെസ്റ്റ് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി
2014ല്‍ നടന്ന ഡി സി കിഴക്കെമുറിജന്‍മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ മൂന്നാമിടങ്ങള്‍ എന്ന നോവലുമായാണ് കെ.വി.മണികണ്ഠന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുള്ള മണികണ്ഠന്‍ കഴിഞ്ഞ 20 വര്‍ഷമായി വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ ജോലി ചെയ്തുവരുന്നു.