അഴിമതി വീരന്‍മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വെട്ടിലാക്കുന്ന വിവരാകവാശ നിയമം എന്താണ്.?
സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഇന്ത്യയില്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശ നിയമം. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനും തന്റെ അവകാശങ്ങള്‍ എങ്ങനെയാണ് ഹനിക്കപ്പെടുന്നതെന്നും സംരക്ഷിക്കപ്പെടുന്നതെന്നും അറിയാനുള്ള അവകാശമുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം.
2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്. ഈ നിയമം പ്രകാരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും പറയുന്നു. ഏതൊരു ഇന്ത്യാക്കാരനും ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍ സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
പൊതുജനങ്ങളും പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും വിവരാവകാശത്തിലെ വ്യവസ്ഥകള്‍ ശരിയായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ വിവരാവകാശ നിയമം ഫലപ്രദവും കാര്യക്ഷമവും ആവുകയുള്ളൂ. നിയമത്തെക്കുറിച്ച് ഏകദേശ ധാരണ എന്നതിനപ്പുറം നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നമുക്ക് ലഭിക്കേണ്ടതുണ്ട്.
ആരാണ് പൊതു അധികാരി..?, ആര്‍ക്കാണ് അറിയുവാനുള്ള അവകാശമുള്ളത്..?, ഏതുവിധത്തിലാണ് വിവരം ലഭിക്കുക.?വിവരം ലഭിക്കാന്‍ അപേക്ഷ തയ്യാറാക്കേണ്ട് എങ്ങനെ ?തുടങ്ങി ഒരോ പൗരനേയും ജനാധിപത്യപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്ന വിവരാവകാശ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായി വിവരിക്കുന്ന പുസ്തകമാണ് വിവരാവകാശം. മുന്‍ വിവരാവകാശ കമ്മീഷണര്‍ വി വി ഗിരി എഴുതിയ ഈ പുസ്തകം 2011ലാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.