ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായി തയ്യാറാക്കുന്ന ലോക കഥാകാരന്‍മാരുടെ അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ പ്രീപബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു. 4000 രൂപ വിലവരുന്ന ഈ ബൃഹത് സമാഹാരം പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് 2499 രൂപയ്ക്ക് സ്വന്തമാക്കാവുനുള്ള അവസരമാണ് പ്രീപബ്ലിക്കേഷനിലൂടെ ഒരുക്കുന്നത്. ഇതുവഴി പണം തവണകളായും അടച്ച് പുസ്തകം സ്വന്തമാക്കാം.
പലരാജ്യങ്ങളിലെയും പല ദേശത്തെയും ലോകപ്രശസ്തരായ കഥാകാരന്മാരുടെ കഥകള്‍ ശേഖരിച്ച് ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ബൃഹത് സമാഹാരത്തിന്റെ ടോളസ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്‌റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, എച്ച് ജി വെല്‍സ്, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, ലൂഷൂണ്‍, സാക്കി. തോമസ് ഹാര്‍ഡി, ബല്‍സാക്ക്, വിര്‍ജീനിയ വൂള്‍ഫ്, എമിലി സോള, ആംബ്രോസ് ബിയേഴ്‌സ്, തോമസ് മന്‍, വില്യം ഫോക്‌നര്‍, വാഷിങ്ടണ്‍ ഇര്‍വിങ്, ജോസഫ് കോണ്‍റാഡ്, കാഫ്ക തുടങ്ങിയ വിശ്വസാഹിത്യകാരന്‍മരുടെ പ്രശസ്ത കഥകളാണ് ലോകക്ലാസിക് കഥളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സാഹിത്യമണ്ഡലങ്ങളിലെന്നപോലെ ലോക സാഹിത്യത്തിലും പ്രശസ്തനായ എം ടി വാസുദേവന്‍ നായര്‍, ലോക ചെറുകഥാസാഹിത്യത്തെ സവിശേഷമായി പഠിച്ച അധ്യാപകനും എഴുത്തുകാരനുമായ ഡോ എം എം ബഷീര്‍, സാഹിത്യ നിരൂപകനും, ചലച്ചിത്ര സംവിധായകനുമായ ഡോ. വി രാജാകൃഷ്ണന്‍ എന്നിവര്‍ചേര്‍ന്നാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരാണ് ലോക ക്ലാസിക് കഥകള്‍ മൊഴിമാറ്റം ചെയ്തിരിക്കുന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ onlinestore.dcbooks.com സന്ദര്‍ശിക്കൂ..
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.. 9947055000, 984633336..