Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കേരളം 2020; സമകാലിക കേരളത്തിന്റെ വികസനരേഖ

$
0
0

keralam-2020ദൈവത്തിന്റെ സ്വന്തം നാട്, വികസനപാതയില്‍ ഒന്നാമത് എന്നൊക്കെ പറയുമെങ്കിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് കേരള സമൂഹം. നാട്ടില്‍ ഉത്പാദനം കുറയുമ്പോഴും ഉപഭോഗം കൂടുന്നു. വ്യവസായവത്കരണം ഇല്ലാതെതന്നെ നഗരവത്കരണം ശക്തിപ്പെടുന്നു. വ്യക്തിശുചിത്വം മെച്ചപ്പെട്ടതാണെങ്കിലും പെരുവഴിയിലെ മാലിന്യം പെരുകുന്നു. കോടിക്കണക്കിന് പണം ചിലവഴിച്ചിട്ടും ആദിവാസികളും ദലിതരും ഇന്നും പട്ടിണിക്കോലങ്ങളായി തുടരുന്നു. ഇന്നത്തെ സമൃദ്ധി പരിസ്ഥിതിയെയും സാധാരണ ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും സര്‍ക്കാരിനെ വന്‍ കടബാധ്യതയില്‍ അകപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിന്റെ ഇനിയുള്ള കാലത്തെ വികസനസാധ്യതകളെ വിശകലനം ചെയ്തുകൊണ്ട് പുറത്തിറക്കിയ പുസ്തകമാണ് കേരളം 2020. വ്യവസായം, പരിസ്ഥിതി, ഊര്‍ജ്ജം, കൃഷി, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ധനകാര്യം, ആരോഗ്യം, സ്‌കില്‍ ഡവലപ്‌മെന്റ്, ഐ.ടി തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ കേരളം എവിടെ എത്തിനില്‍ക്കുന്നുവെന്നും ഇനി എങ്ങോട്ട്, ഏതൊക്കെ രീതിയിലാകണം വികസനമെന്നും ചൂണ്ടിക്കാട്ടുന്നു.

keralam-2020-സമകാലിക കേരളത്തിന്റെ വികസനരേഖയാവും വിധം പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ എഡിറ്റുചെയ്ത കേരളം 2020 ല്‍ ഈ രംഗത്തെ പ്രഗത്ഭരായ ഡോ. ആര്‍.വി.ജി.മേനോന്‍, ഡോ. രാജന്‍ ഗുരുക്കള്‍, കെ.ജയകുമാര്‍ ഐ.എ.എസ്, പി.എച്ച് കുര്യന്‍ ഐ.എ.എസ്, കെ.എന്‍.ഹരിലാല്‍, ഡോ. ഡി.ടി.എസ്.നായര്‍, ഒ.എം.ശങ്കര്‍, ജി.വിജയരാഘവന്‍, ഡോ. വി.രാമന്‍കുട്ടി, പ്രൊഫ. ഡി.ഷൈജന്‍, ഡോ. എം.എ.ഉമ്മന്‍, റിയാസ് പി.എം തുടങ്ങിയവരുടെ പ്രൗഡഗംഭീരമായ ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ വികസനാവസ്ഥകളും സാധ്യതകളും മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതൊരു മലയാളിക്കും ഉള്‍ക്കാഴ്ചകള്‍ പകരാനും സഹായിക്കുന്ന പുസ്തകം കൂടിയാണ് കേരളം 2020. 2016 ഏപ്രില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പും ഇപ്പോള്‍ പുറത്തിറങ്ങി.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>