കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭനും രാഷ്ട്രീയ പ്രവര്‍ത്തകനം ചിന്തകനുമയ എം എ ബേബിയും ഒരുമിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നു. കേഴിക്കോട് ബീച്ചില്‍ നടതക്കുന്ന കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ 11 വരെയുള്ള സമയത്ത് നടക്കുന്ന എന്റെ രാഷ്ട്രീയം എന്ന പരിപാടിയിലാണ് ഇവര്‍ മുഖാമുഖം സംവദിക്കുന്നത്. എ കെ അബ്ദുള്‍ ഹക്കീമാണ് മോഡറേറ്റര്‍.
കഥകള്‍ മാത്രമെഴുതി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച സാഹിത്യകാരനാണ് ടി പത്മനാഭന്‍.കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.
നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി,നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം എന്നീ പുസ്തകങ്ങളുടെ കര്‍ത്താവും . േസി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് എം.എ. ബേബി. 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക സര്‍വ്വകലാശാല ഒഴിച്ചുള്ള സര്‍വ്വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍.സി.സി., സാംസ്‌കാരിക കാര്യങ്ങള്‍, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു ഇദ്ദേഹം.