20 മിനിറ്റില്‍ തയ്യാറാക്കാം എഗ്ഗ് ആന്‍ഡ് കാരറ്റ് ചപ്പാത്തി റോള്‍.
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ നമ്മള്‍ അമ്മമാര്‍ ആദ്യം എന്താണ് ചെയ്യുക ? അവരുടെ ലഞ്ച് ബോക്‌സ് തുറന്നു നോക്കും .പലപ്പോഴും നാം കൊടുത്തു വിട്ടത് തിരിച്ചു കൊണ്ടുവരുന്നത് കാണുമ്പോൾ നിരാശരായി കുട്ടികളെ വഴക്കുപറയാറല്ലേ പതിവ്.എങ്കിലിതാ കുട്ടികള്‍ക്ക് വേണ്ടി ഒരു പുതിയ വിഭവം പരീക്ഷിച്ചു നോക്കൂ.എഗ്ഗ് ആന്‍ഡ് കാരറ്റ് ചപ്പാത്തി റോള്‍. രുചികരമാണെന്നു മാത്രമല്ല മുട്ടയുടെയും ക്യാരറ്റ്‌റിന്റെയും ഗോതമ്പിന്റെയുമെല്ലാം പോഷകഗുണം ഈ ഒരൊറ്റ വിഭവത്തില്‍നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നു.
എഗ്ഗ് ആന്‍ഡ് കാരറ്റ് ചപ്പാത്തി റോള്‍
ചേരുവകള്‍
കാരറ്റ് 2 എണ്ണം ഗ്രേറ്റ് ചെയ്തത്
മുട്ട 2 എണ്ണം
സവാള രണ്ടണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 5 അല്ലി
ഇഞ്ചി ചെറിയ കഷ്ണം
കടുക് അര ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ചപ്പാത്തി 2 എണ്ണം.
തയ്യാറാക്കുന്ന വിധം
1 . പാനില്‍ എണ്ണ ചൂടായി കഴിയുബോള്‍ കടുക് ഇടുക.
2 .കടുക് പൊട്ടിയതിനു ശേഷം സവാള ചേര്‍ത്ത് ഇളം തീയില്‍ വഴറ്റുക.
3 . വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇതിലേക്ക് ചേര്‍ക്കുക പച്ചപ്പ് മാറുന്നത് വരെ വഴറ്റുക
4 . ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക.
5 .ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റ് ഇതിലേക്ക് ചേര്‍ത്ത് കാരറ്റ് വേവുന്നത് വരെ ചെറുതീയില്‍ വേവിക്കുക
6 . നന്നായി അടിച്ചെടുത്ത മുട്ട ഇതിലേക്ക് ഒഴിക്കുക.തുടര്‍ച്ചയായി ഇളക്കുകക
7 .മുട്ട വെന്ത ശേഷം ആവശ്യത്തിന് ഉപ്പു ചേര്‍ത്തിളക്കി തീയില്‍ നിന്ന് വാങ്ങുക.
8 . ഇനി ചപ്പാത്തി പാത്രത്തിൽ വച്ച ശഷം ഒരു അരികില്‍ ഫില്ലിംഗ് വക്കുക.
ചപ്പാത്തി ആ വശത്തുനിന്നും റോള്‍ ചെയ്യുക.
ഒരു അലൂമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട്ഭംഗിയായി പൊതിയുക.
എഗ്ഗ് ആന്‍ഡ് കാരറ്റ് റോള്‍ റെഡി!
*മുട്ടയ്ക്ക് പകരം കൂണ്‍/ ചിക്കന്‍ എന്നിവ വേവിച്ച ശേഷം ഉപയോഗിക്കാം
നിങ്ങളുടെ കുട്ടിക്ക് സ്‌പൈസി ആണ് ഇഷ്ട്ടമെങ്കില്‍ ഫില്ലിങ്ങിൽ കുരുമുളകുപൊടി ചേര്‍ക്കാം .
ഈ വിഭവം ചോറും കറിയുമെല്ലാം ഉണ്ടാക്കുന്നതിലും എളുപ്പത്തില്‍ തയ്യാറാക്കാമെന്നു മാത്രമല്ല, ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ മനോഹരമായ റോളുകള്‍ കാണുമ്പോള്‍ തന്നെ കുട്ടികള്‍ കഴിക്കാന്‍ ഇഷ്ടപെടും. വേണമെങ്കില്‍ സോസും കൂടി കൊടുക്കാം.കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു ഫില്ലിങ്ങിന്റെ ചേരുവകളില്‍ മാറ്റം വരുത്താം അവ കഴിവതും പോഷകഗുണമുള്ളതെന്നു ഉറപ്പു വരുത്തുക.