പോയവാരം പുസ്തകവിപണികീഴടക്കിയതിലധികവും കഥാസമാഹാരങ്ങളാണ്. വിശപ്പിന്റെ മഹത്വവും ഭക്ഷണധൂര്‍ത്തും വിളിച്ചുപറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, കഥകള്‍ ഉണ്ണി ആര്‍, സക്കറിയയുടെ തേന്‍എന്നിവ ആദ്യപത്ത് സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍, നോവല്‍വിഭാഗത്തില്‍ ഒന്നാമതെത്തിയത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയാണ്. ഓര്‍മ്മപുസ്തകങ്ങളുടെ കൂട്ടത്തിലാകട്ടെ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകളും.
ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്, എം ജി എസ് നാരായണന്റെ കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, എല്‍ ഡി സി ടോപ്പ് റാങ്കര്‍, ടി എന്‍ ഗോപകുമാറിന്റെ ഒരു അര്‍ബുദകഥ, ആത്മകഥ- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ബെന്യാമിന്റെ ആടുജീവിതം, ദീപ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം, ഡോ ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍, മുകേഷ് കഥകള്‍ വീണ്ടും, ഇന്ദ്രന്‍സിന്റെ സൂചിയും നൂലും, സോണിയാ റഫീക്കിന്റെ ഹെര്‍ബേറിയം തുടങ്ങിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ് ഈ ആഴ്ചയും വായനക്കാര്‍ക്ക് പ്രിയങ്കരമായ പുസ്തകം. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ, തകഴിയുടെ രണ്ടിടങ്ങഴി, എം ടിയുടെ രണ്ടാമൂഴം, , ഒരു സങ്കീര്‍ത്തനം പോലെ,അഗ്നിസാക്ഷി എന്നിവയും വായനക്കാര്‍ക്ക് പ്രിയങ്കരം തന്നെ.
പതിവ് പോലെ വിവര്‍ത്തനകൃതികളില്‍ ആല്‍കെമിസ്റ്റ് തന്നെ മുന്നിലെത്തി. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍ എന്നിവയും വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു.