കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി (59) അന്തരിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനെജരായിരുന്നു. പാലക്കാട് കുനിശേരി അരിമ്പ്ര തറവാട്ടംഗമാണ്.
സി.എച്ച്. മുഹമ്മദ്‌കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ടി. ഭാസ്‌കരന്‍ രചിച്ച ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തമിഴിലേക്ക് തുറവി വേന്ദര്‍ ശ്രീനാരായണഗുരു എന്നപേരില്‍ വിവര്‍ത്തനംചെയ്തു.
സംഗതി എന്ന നോവലിനുപുറമേ അശോകമിത്രന്റെ മാനസരോവരം, ജീവകാരുണ്യന്റെ കളരി, സു. വേണുഗോപാലിന്റെ കൂന്തപ്പനൈ തുടങ്ങിയ പുസ്തകങ്ങള്‍ തമിഴില്‍നിന്ന് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പാദചാരിയുടെ മത്സ്യഗര്‍ഭത്തില്‍ കടല്‍ എന്ന തമിഴ് കവിതാസമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തിട്ടുണ്ട്.
സംസ്‌കാരം വൈകീട്ട് നാലിന് നഞ്ചുണ്ടപുരം റോഡ് ഇഷ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
The post കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു appeared first on DC Books.