തന്റെ ജീവന്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിലെ ഒരു കോടീശ്വരന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് സന്ദേശമയക്കുന്നു. പൊയ്‌റോട്ടും ക്യാപ്റ്റന്‍ ഹേസ്‌ററിങ്‌സും ഫ്രാന്‍സിലേക്ക് യാത്രതിരിച്ചു. പക്ഷേ, സ്വന്തം ഗോള്‍ഫ് മൈതാനത്ത് കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്ന കോടീശ്വരന്റെ മൃതദേഹമാണ് അവരെ വരവേറ്റത്.
എന്തുകൊണ്ടാണ് മരിച്ചയാള്‍ തന്റെ ശരീരത്തിനേക്കാളും വളരെ വലിപ്പമേറിയമേല്‍കുപ്പായം ധരിച്ചിരുന്നത്.? കുപ്പായക്കീശയില്‍ കാണപ്പെട്ട പ്രണയാതുരമായ കത്ത് ആര്‍ക്കുള്ളതായിരുന്നു..? ഈ ചോദ്യങ്ങഷുടെ ഉത്തരം തേടാന്‍ പൊയ്‌റോട്ട് ശ്രമം തുങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സമാനരീതിയില്‍ മറ്റൊരാള്‍കൂടി കൊല്ലപ്പെട്ടിരുന്നു.
കുറ്റാന്വേഷണ നോവലുകളിലൂടെ വായനക്കാരുടെ മനം കവര്‍ന്ന അഗതാ ക്രിസ്റ്റിയുടെ ആദ്യനോവലാണ് ‘ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്’. ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് എന്ന പ്രശസ്ത ബെല്‍ജിയന്‍ ഡിറ്റക്ടീവീവിലൂടെ വികസിക്കുന്ന നോവലാണ് ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്. 1921ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിലൂടെയാണ് അഗതാ ക്രിസ്റ്റി എന്ന നോവലിസ്റ്റിനെ ലോകം അറിഞ്ഞുതുടങ്ങിയത്. മാത്രമല്ല വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനമികവാണ് ഈ നോവലിലൂടെ അഗതതെളിയിച്ചത്. പിന്നീട് 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ ‘രഹസ്യപ്രതിയോഗി’ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലൂടെ അവര്‍ മറ്റൊരു ഡിറ്റക്ടീവിനെ പരിചയപ്പെടുത്തി മിസ്.ജെയ്ന്‍ മാര്‍പ്പിള്‍.
ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിച്ചപ്പോള്‍ വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്.മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. 1976 ജനുവരി 12ന് അന്തരിക്കുന്നതിനിടെ അവര്‍ 70ഓളം ഡിറ്റക്ടീവ് നോവലുകളും 100ല്‍ ഏറെ കഥകളും എഴുതി. പതിനാലു നാടകങ്ങള്‍ രചിച്ചതില്‍ എലിക്കെണി ലണ്ടനില്‍ 30 വര്‍ഷത്തോളം തുടര്‍ച്ചയായി അരങ്ങേറിയിട്ടുണ്ട്. മേരി വെസ്റ്റ് മാക്കോട്ട് എന്ന അപരനാമത്തില്‍ 6 റൊമാന്റിക് നോവലുകളും അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റു നാലു കൃതികള്‍കൂടിയും ഇവരുടേതായുണ്ട്.
ഇപ്പോള്‍ അഗതാ ക്രിസ്റ്റിയുടെ ആദ്യനോവല്‍ ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്, ഗോള്‍ഫ് ലിങ്‌സിലെ കൊലപാതകം എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറങ്ങിയിരിക്കുകയാണ്. അഗതാ ക്രിസ്റ്റിയുടെ നോവലുകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത മാധ്യമപ്രവര്‍ത്തകനും സിനമാ, സീരിയല്‍ തിരക്കഥാകൃത്തുമായ വിനു എന്‍ ആണ് ഗോള്‍ഫ് ലിങ്‌സിലെ കൊലപാതകവും വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഘടികാരങ്ങള്‍, പരേതന്റെ ദേവാലയം, ശവസംസ്‌കാരത്തിനുശേഷം, മൂന്നാമത്തെ പെണ്‍കുട്ടി തുടങ്ങി അഗതാക്രിയുടെ നിരവധികൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.