Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന നോവല്‍

$
0
0

pandava

പാണ്ഡവപുരത്തെ തെരുവികളിലൂടെ അനാഥകളായ പെണ്‍കുട്ടിളുടെ ജീവിതം തുലയ്ക്കനായി ജാരന്‍മാര്‍ പളച്ചുനടന്നു. അവിടെ കുന്നില്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു. പാണ്ഡവപുരത്തുവന്നെത്തുന്ന ഒരോ വധുക്കളും ദേവിയോട് പ്രാര്‍ത്ഥിച്ചു ;

ജാരന്‍മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ…!”

വിഭ്രമാത്മകമായ അനുഭവങ്ങളിളൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന, സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഢനങ്ങളുടെ സമകാലികമായ അവസ്ഥയെ തുറന്നുകാട്ടുന്ന നോവലാണ് സേതുവിന്റെ പാണ്ഡവപുരം. സ്ത്രീശക്തിയെക്കുറിച്ചും ലിംഗപരമായ അടിച്ചമര്‍ത്തലിനെക്കുറിച്ചും അവളുടെ ഉണര്‍ച്ചയെക്കുറിച്ചും ഇപ്പോള്‍ നമുക്കിടയില്‍ നടക്കുന്ന സംവാദങ്ങളുടെ ഉള്ളടക്കം മുപ്പതുവര്‍ഷംമുമ്പുതന്നെ സേതു മുന്‍കൂട്ടി കാണുന്നുണ്ട്. സമയത്തിനു മുന്നില്‍ നടന്നു ചെന്ന് രചിച്ച നോവലായാണ് പാണ്ഡവപുരത്തെ ഇപ്പോള്‍ വായിക്കാനാവുക.

ശക്തിമത്തായ രൂപംപ്രാപിക്കുന്ന സ്ത്രീയാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു. ദേവി എന്ന സ്ത്രീയുടെ ഒറ്റപ്പെടലും അവളുടെ കാമനകളുമെല്ലാം പുതുമയോടെ ആവിഷ്‌കരിക്കുന്നു. പെണ്‍മനസ്സിന്റെ ഭിന്നഭാവങ്ങളും അതിന്റെ വൈചാരികമായ എല്ലാവശങ്ങളും ദേവിയിലുണ്ട്. സ്ത്രീ അവളുടെ ഒറ്റപ്പെടലിനും അവഗണനയ്ക്കും എതിരെ ശക്തിസംഭരിച്ച് രൂപാന്തരം പ്രാപിച്ചാല്‍ അത് എത്രത്തോളം സൃഷ്ടിപരമാകുമെന്നും പുരുഷസമൂഹത്തെ തിരുത്താന്‍ അതിനാകുമെന്നും പാണ്ഡവപുരം നമ്മോട് പറയുന്നു. pandavauram-2ജാരന്മാരുടെ നാടാണ് പാണ്ഡവപുരം. മിത്തോളജിയും നിഗൂഢതയും എല്ലാം ചൂഴ്ന്നുനില്‍ക്കുന്ന നാട്. ജാരന്മാരുടെ നാടുകള്‍ നമുക്കിടയില്‍ ധാരാളം കണ്ടെടുക്കാം. സ്ത്രീ പലവിധത്തില്‍ ആക്രമിക്കപ്പെടുന്ന കാലത്ത് പാണ്ഡവപുരത്തിന്റെ പുനര്‍വായനയ്ക്ക് പ്രസക്തിയേറെയുണ്ട്.

മലയാളത്തില്‍ ഫാന്റസിയുടെ അപാരമായ സാധ്യതകളെ തൂലിക തുമ്പില്‍ ആവാഹിച്ച കാഥികനാണ് സേതു.നമ്മെ സത്യത്തിനും മിഥ്യക്കുമിടയിലെവിടെയോ എത്തിക്കുന്ന ഭ്രമ കല്പനകളാണ് സേതുവിന്റെ ആഖ്യാന തന്ത്രം. ബോധധാരാ രീതിയിലൂടെ മനുഷ്യ മനസ്സുകളുടെ സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കാന്‍ സേതുവിന് കഴിയുന്നതെങ്ങനെ എന്ന് പാണ്ടവപുരം സാക്ഷ്യപ്പെടുത്തുന്നു. നോവല്‍ സാഹിത്യത്തിനുള്ള 1982ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഈ കൃതി 6 ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ബംഗാളിയിലും ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇക്കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളില്‍ പാണ്ഡവപുരത്തിന്റെ ജര്‍മ്മന്‍ പരിഭാഷയും പ്രകാശനംചെയ്തിരുന്നു. 1979ല്‍ പ്രസിദ്ധീകൃതമായ ഈ പുസ്‌കത്തിന്റെ 22 -ാമത് ഡി സി ബി പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സേതുവിന്റെ മറ്റ് കൃതികള്‍..


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>