മലയാളികളുടെ ഭാവുത്വത്തെ മാറ്റിമറച്ച ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായത്രി, പ്രവാചകന്റെ വഴി എന്നീ നോവലുകള്‍ക്കു ശേഷം ഒ വി വിജന്‍ എഴുതിയ നോവലാണ് തലമുറകള്‍. ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കപ്പെടുന്ന ഒ.വി.വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു ഈ കൃതിയില്‍. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ തലമുറകളില്‍ അവതരിപ്പിക്കുകയാണ് ഒ വി വിജയന്‍.
1999 ലെ എം പി പോള്‍ അവാര്‍ഡ് സ്വന്തമാക്കിയ ഈ നോവല്‍1997ലാണ് തലമുറകള്‍ പ്രസിദ്ധീകൃതമായത്. ജാതീയതയെ പുതിയ കാഴ്ച്ചപ്പാടില്‍ സമീപിക്കുന്ന പുസ്തകമാണിതെന്ന് പുറം ചട്ടയിലെ വിവരണം തന്നെ അവകാശപ്പെടുന്നു. ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിക്കഴിഞ്ഞപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള അവജ്ഞ എന്നിവ വിവിധ തലമുറകളിലൂടെ പുസ്തകം അവതരിപ്പിക്കുന്നു.
രാമബാണം എന്ന ഭാഗത്തോടൊതുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് ശാന്തി ശാന്തി ശാന്തി എന്ന ഭാഗത്താണ്. മുപ്പത്തിയെട്ട് ഭാഗങ്ങളിലായാണ് ഒ വി വിജയന്‍ തറമുകളിലെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്നത്. ചന്ദ്രന്‍, ചാമിയാരപ്പന്‍, വേലപ്പന്‍ പക്ഷജാക്ഷി, ദേവകിയമ്മ, അനന്തരാമന്‍, ഒടുവില്‍ തിയഡോര്‍ വേല്‍ വാഗ്നര്‍ വരെയെത്തിനില്‍ക്കുന്നു തലമുറകള്‍.. ഇതിലെ കഥാപാത്രങ്ങളും കഥാംശവും ഒരു പക്ഷേ നമ്മുടെ ചുറ്റുവട്ടത്തെ കഥയോ നമ്മുടെ തന്നെ കഥയോ ആവാം എന്നും കഥാകാന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒ വി വിജയന്റെ കൃതികളെല്ലാം വായനക്കാരിലെത്തിച്ച ഡി സി ബുക്‌സാണ് തലമുറകളും വായനക്കാരിലെത്തിച്ചത്. പുസ്തകവായനയെ സ്‌നേഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട ഈ നോവലിന്റെ പതിനേഴാമത് പതിപ്പാണ് പുറത്തുള്ളത്.
ഒ വി വിജയന്റ മറ്റ് കൃതികള്‍