കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുന്ന പുസ്തക മാണ് പ്രൊഫ.എസ്. ശിവദാസ് രചിച്ച അറിവേറും കഥകള്‍. നന്മയുള്ള കഥകള്‍ കുട്ടി കളെ രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് അറിവിന്റെ വിശാലമായ ചക്രവാളത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു. കൂടുതല്‍ മനോഹരമായ സ്വപ്നങ്ങള്‍ നെയ്യാനും അവ നടപ്പിലാക്കാനും കുഞ്ഞുങ്ങള്‍ക്ക് ഒരു വഴികാട്ടിയും കൂടിയാണ് ഈ പുസ്തകം.
സ്വപ്നങ്ങളില്ലെങ്കില്‍ ജീവിതമില്ല. സ്വപ്നങ്ങളും ഭാവനകളുമാണ് ജീവിതത്തെ മനോ ഹരമാക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും ഭാവനകള്‍ക്കും അതിരുകളില്ല. കുഞ്ഞുങ്ങളുടെ ഭാവനാലോകത്തെ വളര്‍ത്തുന്നതിനാവശ്യമായ സാരോ പദേശകഥകളും ഇതിഹാസങ്ങളിലെ ലഘുകഥകളും കുട്ടികള്‍ക്കുള്ള ആക്ടിവിറ്റി കോ ര്‍ണറും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളില്‍ മൂല്യബോധമുണര്ത്തു ന്നവയാണ് ഓരോ കഥകളും. കൂടുതല്‍ ചിന്തിക്കാനും പ്രചോദിപ്പിക്കാനും കുട്ടികളെ സഹായിക്കുന്ന പുസ്തകം.
കുട്ടികള്‍ക്ക് രസകരമായ വായനാനുഭവം സമ്മാനിക്കുന്ന അറിവേറും കഥകള്‍ എന്ന പുസ്തകത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്റെ അറിവൂറും കഥകള്‍, ബുദ്ധി യുണര്‍ത്തും കഥകള്‍, സ്നേഹക്കഥകള്‍ സ്വപ്നക്കഥകള്‍, സ്വപ്നക്കുട്ടി എന്നീ പുസ്തകങ്ങള്‍ ഒന്നിച്ചവതരിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.
1940 ഫെബ്രുവരി 19’ന് കോട്ടയം ജില്ലയിലെ ഉല്ലല ഗ്രാമത്തിലാണ് പ്രൊഫ. എസ്. ശിവ ദാസ് ജനിച്ചത്. കോട്ടയം സി.എം.എസ്. കോളേജില്‍ അദ്ധ്യപകനായിരുന്ന പ്രൊഫ. എസ്.ശിവദാസ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സ്ഥാപക സെക്രട്ടറി,യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയു ടെ എഡിറ്റര്‍, പരിഷത് പ്രസിദ്ധീകരണ സമിതി ചെയര്മാന്, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകള്‍, നാട കങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് ശിവദാസ് മാമന്റെ രചനകള്‍. നിരവധി പുരസ്കാരങ്ങള്‍ ലഭി ച്ചിട്ടുള്ള പ്രൊഫ.എസ്.ശിവദാസിന് 2015’ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.