ടോള്‌സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ആര്‍ എല്‍ സ്റ്റീവന്‍സണ്‍, ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, എച്ച് ജി വെല്‍സ്, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, വിര്‍ജീനിയ വൂള്‍ഫ്, എമിലി സോള, കാഫ്ക തുടങ്ങി പലരാജ്യങ്ങളിലെയും പല ദേശത്തെയും ലോകപ്രശസ്തരായ കഥാകാരന്‍മാരുടെ അതിപ്രശസ്തമായ ചെറുകഥളുടെ സമാഹാരമായ ലോക ക്ലാസിക് കഥകളുടെ അപൂര്‍വ്വ സമാഹാരം പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാനുള്ള അവസരം മാര്‍ച്ച് 10ന് അവസാനിക്കുന്നു.
എം ടി വാസുദേവന്‍ നായര്‍, ഡോ എം എം ബഷീര്‍, ഡോ. വി രാജാകൃഷ്ണന്‍ എന്നിവര്‍ എഡിറ്റുചെയ്ത പുസ്തകം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കിയിരിക്കുന്നത്. അതുല്യപ്രതിഭകളുടെ കഥകളുടെ സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്ത് വെറും 2499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ സുവര്‍ണ്ണാവസരം മാര്‍ച്ച് 10 വരെ മാത്രമാണുള്ളത്.
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ വിവര്‍ത്തനം നിര്‍വ്വഹിച്ച് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകള്‍ മാര്‍ച്ച് 13 മുതല്‍ ഡി സി ബുക്‌സിന്റെയും കറന്റ്ബുക്‌സിന്റെയും എല്ലാ ശാഖകളിലും ലഭ്യമാകും.
ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ onlinestore.dcbooks.com/books/loka-classic-kathakal സന്ദര്‍ശിക്കൂ..