മലയാളത്തിന്റെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്യുന്ന ഏറ്റവും മികച്ച ലോക ക്ലാസിക് കഥകള്‍ ഉടന്‍ വായനക്കാരിലെത്തും. ലോക കഥാകാരന്‍മാരുടെ ചെറുകഥകള്‍ ഒറ്റപുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകള്‍ മാര്‍ച്ച് 13 മുതല്‍ ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാ ശാഖകളിലും ലഭ്യമായിത്തുടങ്ങും. ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളുമുള്ള ലോക ക്ലാസിക് കഥകളുടെ മുഖവിലെ 4000 രൂപയാണ്. എന്നാല്‍ പ്രീപബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ 2499 രൂപയ്ക്ക് പുസ്തകം സ്വന്തമാ്ക്കാവുന്നതാണ്. ഈ സുവര്‍ണ്ണാവസരം മാര്‍ച്ച് 10 വരെ മാത്രമാണുള്ളത്.
പല രാജ്യത്തെ പല നാടുകളിലെ അതിപ്രശസ്തരായ… വിശ്വസാഹിത്യത്തില്‍തന്നെ അറിയപ്പെടുന്ന അകിറ്റോഗാവ, സാര്‍ത്ത്, ഡൊറോത്തി പാര്‍ക്കര്‍, മക്കാഡോ ഡി അസ്സിസ്, ആല്‍ബര്‍ട്ട് കാമു, ജിയോവാനി വെര്‍ഗ, ടോള്‍സ്‌റ്റോയി, വെര്‍ജീനിയ വുള്‍ഫ്, മോപ്പസാങ്, കാഫ്ക തുടങ്ങി നൂറ്റിഇരുപത്തിയഞ്ചോളം വിശ്വകഥാകാരന്മാരുടെ ഏറ്റവും മികച്ച കഥകളാണ് നലുവാല്യങ്ങളിലായി ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യന്‍ സാഹിത്യമണ്ഡലങ്ങളിലെന്നപോലെ ലോക സാഹിത്യത്തിലും പ്രശസ്തനായ എം ടി വാസുദേവന്‍ നായര്‍, ലോക ചെറുകഥാസാഹിത്യത്തെ സവിശേഷമായി പഠിച്ച അധ്യാപകനും എഴുത്തുകാരനുമായ ഡോ എം എം ബഷീര്‍, സാഹിത്യ നിരൂപകനും, ചലച്ചിത്ര സംവിധായകനുമായ ഡോ. വി രാജാകൃഷ്ണന്‍ എന്നിവര്‍ചേര്‍ന്നാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്. എം ടി, സക്കറിയ, എന്‍ എസ് മാധവന്‍, സേതു, സി വി ബാലകൃഷ്ണന്‍, തുടങ്ങി മലയാളത്തിലെ പ്രമുഖരാണ് ഇതിലെ കഥകള്‍ മൊഴിമാറ്റം ചെയ്തിരിക്കുന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ onlinestore.dcbooks.com സന്ദര്‍ശിക്കൂ..
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.. 9947055000, 984633336..