പരസ്പരം വിമര്‍ശിക്കുകയും ആ വിമര്‍ശത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സാമൂഹിക കര്‍ത്തവ്യമാണ് യഥാര്‍ഥ മാധ്യമസംസ്‌കൃതിയെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തെറ്റ് കാട്ടുന്നവരെ ശത്രുവായികാണാതിരിക്കണം. സമൂഹത്തിന് നല്ലതുവരണമെന്ന ബോധമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മൂക്കുകയര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മീഡിയ അക്കാദമിയും കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴഹാളില്‍ സംഘടിപ്പിച്ച മുപ്പതാമത് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണത്തില്‍ ‘മാറുന്ന കാലത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സി രാധാകൃഷ്ണന്‍.
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായ കുറൂര്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍ തുടങ്ങിയവരുടെ ലോകവും പാരമ്പര്യവും പുതിയ ആളുകളിലേക്ക് പകര്‍ന്നു നല്‍കിയാലെ മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളായി നിലനില്‍ക്കാനാവൂ. ഒരു മാധ്യമ സ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകനും ഒറ്റപ്പെട്ട് നില്‍ക്കാനാവില്ല. സംസ്‌കാര നിര്‍മ്മിതിയാണ് മാധ്യമങ്ങളുടെ അടിസ്ഥാന ധര്‍മ്മം. ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങില്‍ ചിത്രന്‍ നമ്പൂതിരിപ്പാട് കുറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജോയ് എം മണ്ണൂര്‍, കെ ആര്‍ പ്രമോദ് കുമാര്‍, കെ പി മോഹനന്‍, ഉമ നായര്‍ എന്നിവര്‍ സംസാരിച്ചു.
The post സാമൂഹിക കര്‍ത്തവ്യമാണ് യഥാര്‍ഥ മാധ്യമസംസ്‌കൃതി; സി രാധാകൃഷ്ണന്‍ appeared first on DC Books.