“മുംബൈയിലെ ഉഷ്ണം നിറഞ്ഞൊരു മഴക്കാലദിനത്തിലാണ് നിഷ കോളജ് കാന്റീനില്‍ വച്ച് ദൈവത്തെ (ദേവ്) ആദ്യമായി കാണുന്നത്. ദൈവത്തില്‍ നിന്നുണ്ടാകുന്നത് അപരിഷ്‌കൃതവും പരുക്കനുമായ പെരുമാറ്റങ്ങളാണെങ്കിലും നിഷ അയാളില്‍ അകൃഷ്ടയാവുന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു വിട്ടകന്നു നില്‍ക്കുന്ന ദൈവം പത്രപ്രവര്‍ത്തനത്തില്‍ എത്തിചേരുന്നു. നിഷ ഒരു പരസ്യകമ്പനിയില്‍ ജോലി നേടുന്നു. മുംബൈ നഗരത്തിന്റെ പുറംപൂച്ചുകളില്‍ മയങ്ങി ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് സ്തുതിപാഠകരും വേശ്യകളും പിമ്പുകളും പാര്‍ട്ടിഗേള്‍സുമൊക്കെ കടന്നുവരുന്നു. നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലില്‍ പ്രണയസുന്ദരമായ അവരുടെ ജീവിതം ദുരന്തമായി മാറിയത് വളരെ പെട്ടെന്നായിരുന്നു…”
മോഡലും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേയുടെ അതിപ്രസത്മായ നോവലാണ് ഡേ സ്ള്‍ട്രി ഡേയ്‌സ്. മുംബൈ നഗരത്തിലെ ആഢംബരജീവിതത്തിന്റെ പുറംപൂച്ചുകളും നേട്ടങ്ങള്‍ക്കും തങ്ങളുടെ വിജയത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെയും ആവിഷ്‌ക്കരിക്കുകയാണ് ശോഭാ ഡേ ഡേ സ്ള്‍ട്രി ഡേയ്‌സ് എന്ന നോവലില്‍. ബന്ധങ്ങളുടെ അര്‍ത്ഥമില്ലായ്മയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന മനുഷ്യരുടെയും പച്ചയായ ജീവിതമാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. നിഷയുടെയും ദേബിന്റെയും ജീവിതത്തിലൂടെ ചുരുളഴിയുന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഉഷ്ണദിനങ്ങള്‍.
അപ്‌സരസുന്ദരിയായ മുംബൈ നഗരത്തിന്റെ പുറംപൂച്ചുകള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ ജീവിതങ്ങള്‍ വരച്ചിടുന്ന ശോഭാ ഡേയുടെ മറ്റൊരു നോവലായ ഉഷ്ണദിനങ്ങള്‍ വി വി വേണുഗോപാലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ബോംബെജനതയുടെ അതിശയവും ആവേശവുമായി മാറിയ സൂപ്പര്‍ മോഡല്‍ അമൃത അഗര്‍വാളിന്റെ കഥ പറഞ്ഞ അഭിനിവേശത്തിന്റെ തടവറ, ബോംബെയെന്ന അപ്‌സരസ്സിന്റെ സായാഹ്നങ്ങളുടെ ഒരു അസാധാരണ ചിത്രീകരണമായ ആസക്തിയുടെ അത്താഴ വിരുന്ന് തുടങ്ങിയ നോവലുകളും ശോഭാ ഡേയുടെതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.