സാഹിത്യരചന അപകടം പിടിച്ച പണിയായി മാറിയകാലമാണിതെന്ന് കഥകൃത്ത് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ യു പി ജയരാജന്‍ ഓര്‍മ്മ സംഘടിപ്പിച്ച ചെറുകഥാ ശില്പശാലയില്‍ “നവഭാവുകത്വം ചെറുകഥയില്‍”എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയഭരണകൂടം കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലമാണിത്. അവരുടെ നിയമസംഹിതകള്‍ക്ക് തലവച്ചുകൊടുക്കേണ്ട അവസ്ഥയാണ്. ഉറക്കെ സംസാരിക്കുന്നവരെ കൂട്ടിലടയ്ക്കുകയാണ് ഭരണകൂടം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുയില്ലാതെ തനിച്ചാണ് എഴുത്തുകാരന്‍ മുന്നേറിയത്. ഭരണാധികാരികള്‍ക്ക് സത്യം നഷ്ടപ്പെടുമ്പോഴാണ് ഭരണകൂടം എഴുത്തുകാരന്റെ നേരെ കൊലക്കത്തിയുമായി വരുന്നത്. മാത്രമല്ല വിശപ്പാണ് മനുഷ്യന്റെ പ്രശ്‌നം. ഉറക്കെ സംസാരിക്കുന്നവരെ കൂട്ടിലടയ്ക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. കാലാധിവര്‍ത്തിയായി മാറിമാറിവരുന്ന സാംസ്‌കരികതലത്തെയാണ് ഭാവുകത്വം എന്നുപറയുന്നതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
പ്രമോദ് വെള്ളച്ചാല്‍ അദ്ധ്യക്ഷത വഹിച്ച ച ങ്ങില്‍ വി പി വിജേഷ്, “കഥയും ജീവിതവും” എന്നവിഷയത്തല്‍ അശേകന്‍ ചരുവില്‍ എന്നിവര്‍ സംസാരിച്ചു.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളാവുകയാണ് എഴുത്തുകരന്റെ ദൗത്യമെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍ പറഞ്ഞു. മതരാഷ്ട്രീയം പോലുള്ള ഭിന്നിപ്പിക്കലിന്റെ ശക്തികള്‍ എഴുത്തുകാരനെയും സാംസ്‌കാരികപ്രവര്‍ത്തകനെയും ഭയക്കുന്നത് അതിനാലാണ്. മതപൗരോഹിത്യം എറ്റവും വെറുക്കുന്ന വികാരമാണ് പ്രണയം. മതരാട്രീയത്തിന്റെ എല്ലാ മതില്‍ക്കെട്ടുകളെയും അതിലംഘിച്ചാണ് പ്രണയം നിലനില്‍ക്കുന്നത്. പ്രണയത്തെ ആവിഷ്‌ക്കരിക്കുന്നവര്‍ എന്ന നിലയില്‍ വര്‍ഗീയശക്തികള്‍ക്ക് എഴുത്തുകാരനോട് എതിര്‍പ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാര്‍ കാണാത്തവപോലും തിരിച്ചറിയുന്നവരാണ് എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു.