Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഓഎൻവി യുടെ ഒരു പ്രവചനം പോലെ അന്വർത്ഥമായ കവിത ‘ഇറോം ഷര്‍മിളയ്ക്ക് ‘

$
0
0

onv

മണിപ്പൂർ അസംബ്ലി തെരഞ്ഞെടുപ്പിൽ തൗബാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോട് മത്സരിച്ച് വെറും 90 വോട്ടുകള്‍ മാത്രം നേടി പരാജയപ്പെട്ട മണിപ്പൂര്‍ സ്വാതന്ത്ര്യ നായികയുടെ പരാജയം രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയാണ്. മൂക്കിലെ കുഴലിന്റെ ശക്തിയിൽ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇറോം. മണിപ്പൂരിനും അവിടുത്തെ സ്ത്രീകൾക്കും വേണ്ടി ഇഞ്ചിഞ്ചായി മരിക്കാൻ പോലും തയ്യാറായവൾ. ഇറോം ശർമിള എന്ന രക്തസാക്ഷിയെ മാത്രം മതി മണിപ്പൂരിന്. ചരിത്രത്തിൽ ഇടം നേടിയ അവരുടെ പോരാട്ട വീര്യം ഇവിടെ വലിച്ചെറിയപ്പെടുകയായിരുന്നു.

മലയാളത്തിന്റെ അനശ്വര കവി ഓ.എന്‍.വി കുറുപ്പ് ഇറോം ഷര്‍മിളയെ കുറിച്ചെഴുതിയ വരികൾ ഒരു പ്രവചനം പോലെ അന്വര്‍ഥമാകുന്നു.

കവിത: ഇറോം ഷര്‍മിളയ്ക്ക്
രചന: ഓ.എന്‍.വി

പന്തലും മഞ്ചവും ക്യാമറക്കണ്‍മുന്നി-
ലുന്തിക്കയറാന്‍ തിരക്കുമനുയായി-
വൃന്ദവുമാരവാരങ്ങളുമില്ലാതെ,
ഇംഫാലില്‍ നിശ്ശബ്ദമായോരഴിക്കൂട്ടി-
ലിന്നും ദശാവര്‍ഷ ദീര്‍ഘനിരാഹാര-
യജ്ഞം തുടരുന്ന ധീരതേ! നിന്‍ മുന്നി-
ലജ്ഞാതനാമീ കവി തല താഴ്ത്തുന്നു,

 

നിന്‍ സഹനത്തെയോര്‍ത്തെത്രയുമാദരാല്‍,
പിന്നെയെന്‍ നാടിന്‍ ഗതിയോര്‍ത്തു ലജ്ജയാല്‍!
തോക്കിനെ നിശ്ശബ്ദമാക്കുന്ന നിന്‍
മുന്നില്‍ വാക്കുകള്‍ നിഷ്പ്രഭം!

 

നീയേതിഹാസ- കാവ്യത്തില്‍ നിന്നുമിറങ്ങി
വന്നീയന്ധകാരത്തെ ഭേദിച്ചിടുന്ന തൂമിന്നലായ്‌?
എത്ര വര്‍ഷങ്ങലായ്‌ കാപാലികര്‍ തീര്‍ത്ത
കട്ടിയിരുമ്പഴിക്കൂട്ടിലിരുന്നു നീ,

 

ഇതിരിയാകാശനീലിമ തേടുന്ന
പക്ഷിയായ്‌, കായ്കനി തിന്നാതിരിക്കുന്നു!
നിന്നെയൊരു നോക്കു കാണുവാനാകാശ-
മേന്നുമീ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്നു;

 

നിന്‍റെ ചിറകടി നാദവും സ്വാതന്ത്ര്യ-
സംഗീതമായാസ്വദിച്ചൊരപാരത!
എതഴിക്കൂടുമരക്കില്ലമാമെന്‍റെ
നാടിന്‍റെ സ്വാതന്ത്ര്യദാഹമാമഗ്നിയില്‍!

 

കാത്തിരിക്കുന്നു ഭഗിനി, നിന്‍ മോചന-
വാര്‍ത്തയുമായോടിയെത്തുന്ന മാത്രയെ!
സ്ത്രീയെന്ന സത്യത്തെ നിന്നിലൂടെത്രമേല്‍
ധീരമായ്‌ സൗമ്യമായ് നൊന്തുതോറ്റീയിന്ത്യ!


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>