നൊമ്പരമുണര്‍ത്തുന്ന എന്നാല്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറാനുള്ള എല്ലാവഴികളും തേടിയ..ഒടുവില്‍ മരണത്തിനുമുന്നില്‍ തോറ്റുപോയ പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന വിവര്‍ത്തനപുസ്തകമാണ് മലയാളികള്‍ പോയവാരം ഏറ്റവും കൂടുതല്‍ വായിച്ചത്. മരണത്തിന്റെ ഇരുണ്ട അറയില്‍ നിന്ന് രോഗികളെ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് നയിച്ച ന്യൂറോ സര്‍ജന്‍ പോള്‍ കലാനിധി തന്നെ ബാധിച്ച ശ്വാസകോശാര്‍ബുദത്തിന്റെ കാഠിന്യത്തെപറ്റിയും ജീവിതത്തിലേക്ക് തിരികെവരാന്‍നടത്തിയ ജീവിതമരണപോരാട്ടത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകനമാണ് പ്രാണന്‍ വായുവിലലിയുമ്പോള്‍. മനക്കരുത്തുകൊണ്ട് കാന്‍സറിനെ വിജയിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഒരവസ്ഥയില്‍ രോഗം മൂര്‍ച്ഛിക്കുകയും മരണം അദ്ദേഹത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷം പ്രസിദ്ധീകരിച്ച പുസ്തകം വിവിധ ലോകരാഷ്ടരങ്ങളിലെ ബംസ്റ്റ്‌സെല്ലറാണ്. ഇപ്പോഴിതാ മലയാളവായനക്കാരും പോള്‍ കലാനിധിയുടെ ജീവിതകഥ ആവേശത്തോടെവായിക്കുകയാണ്.
പ്രമേയം കൊണ്ട് ഒന്നാണങ്കെലും ജീവിത്തില്‍ ഇന്നും സൗരഭ്യവും പ്രസന്നതയും വിതറി ജീവിതത്തെ മുന്നോട്ടുനയിക്കുന്ന ഫിപ്പോസ്മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കാന്‍സര്‍ എന്ന അനുഗ്രഹം എന്ന പുസ്തകവും വായനക്കാരുടെ മനംകവര്‍ന്നു. നര്‍മ്മംകലര്‍ന്ന സംഭാഷണത്തിലൂടെയും കുറിപ്പുകളിലൂടെയും തന്നെ ബാധിച്ച കാന്‍സറിനെ വിരട്ടിയോടിച്ച മാര്‍ ക്രിസോസ്റ്റ്ം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണ് കാന്‍സര്‍ എന്ന അനുഗ്രഹം.
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്നീ പുസ്തകങ്ങളും മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കുടനന്നാക്കുന്ന ചോയി, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി , ടി ഡി രാകൃഷ്ണന്റെ സിറജുന്നിസ, ഫിദല്‍ കാസ്‌ട്രോ, സക്കറിയയുടെ തേന്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കഥകള്‍ കെ ആര്‍ മീര തുടങ്ങിയ പുസ്തകങ്ങളും പതിവുപോലെ വായനക്കാര്‍തോടിയെത്തി.
മലയാളത്തിന്റെ യശ്ശസ്സുയര്‍ത്തിയ എക്കാലത്തെയും ക്ലാസിക് കൃതികള്‍ ഇന്നും വായനക്കാര്‍ക്ക് പ്രിയംതന്നെ. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഇനി ഞാന്‍ ഉറങ്ങട്ടെ, എന്റെ കഥ, ഒര തെരുവിന്റെ കഥ എന്നിവയാണ് വായനക്കാര്‍ തേടിയെത്തിയ കൃതികള്‍.
മലയാളകൃതികള്‍പോലെ തന്ന വിവര്‍ത്തനകൃതികളെയും ഇഷ്ടപ്പെടുന്നവരാണ് മലയാളവായനക്കാര്‍. അതുകൊണ്ടുതന്നെയാണ് വായനക്കാര്‍ പോള്‍ കലാനിധിയുടെ വെന്‍ ബ്രീത്ത് ബികംസ് എയറിന്റെ പരിഭാഷ പ്രാണന്‍ വായുവിലലിയുമ്പോള്‍ തേടിയെത്തിയത്. കലാമിന്റെ അഗ്നിച്ചിറകുകള്‍, പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, ചാരസുന്ദരി, എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടു.