Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

അസാധാരണമായ പെണ്‍പോരാട്ടത്തിന്റെ കഥ

$
0
0

boviആഭ്യന്തര യുദ്ധം തളര്‍ത്തിയ ലൈബീരിയയുടെ സമാധാനത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളിയായ ‘സമാധാനത്തിന്റെ അമ്മ’ എന്നറിയപ്പെടുന്ന ലെയ്മാ ബോവിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ..?

ഗാര്‍ഹികപീഡനത്തിന്റെ ഇര കൂടിയായ ലെയ്മ, സമാധാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ മുന്നോട്ടു നയിച്ചു. സംഘര്‍ഷമേഖലകളിലെ പ്രധാന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നു മനസ്സിലാക്കിയ ലെയ്മ നിഷ്ഠൂരരായ ഭരണാധികാരികള്‍ക്കെതിരായും യുദ്ധപ്രഭുക്കന്മാര്‍ക്കെതിരേയും പോരാടി. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയും സമാധാനപ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണമായി പങ്കെടുക്കുവാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അക്രമരഹിതമായ asadharanaമാര്‍ഗ്ഗങ്ങളിലൂടെ പോരാടിയതിന് 2011ലെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ലെയ്മാ ബോവി തെരഞ്ഞെടുക്കപ്പെട്ടു. അവരുടെ പോരാട്ടവീര്യത്തിന്റെ കഥയാണ് Mighty Be Our Powers: How Sisterhood, Prayer and Sex Changed a Nation at War. ലെയ്മാ ബോവിയുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അസാധാരണമായ പെണ്‍പോരാട്ടം.

ലൈബീരിയ അടക്കമുള്ള രാജ്യങ്ങളിലെ സംഘര്‍ഷമേഖലകളിലെ പ്രധാന ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ലെയ്മ നടത്തുന്ന പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് അസാധാരണമായ പെണ്‍പോരാട്ടം എന്ന ഈ ഗ്രന്ഥം. ആഭ്യന്തര യുദ്ധകാലത്ത് കൂലിപ്പട്ടാളവും നിരവധി സ്ത്രീകളെ ലൈബീരിയയില്‍ അപമാനിക്കുകയുണ്ടായി. മാനം കാക്കാന്‍ അവര്‍ വനിതകളെ അണിനിരത്തി തെരുവ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. നിഷ്ഠൂരരായ ഭരണാധികാരികളുടെയും യുദ്ധപ്രഭുക്കളുടെയും യുദ്ധവെറി കണ്ട് മടുത്ത് ലീമാ ബോവി സൈബീരിയയിലെ ഒരു പെണ്ണും കലാപം അവസാനിക്കുന്നതുവരെ പങ്കാളിക്കൊപ്പം കിടക്ക പങ്കിടില്ലെന്ന തീരുമാനത്തിലെത്തുന്നതും അവരുടെ വേറിട്ട സമര രീതിക്ക് ലഭിച്ച വ്യാപകമായ അംഗീകാരവും ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

“എത്രമോശപ്പെട്ട കാലത്തും മനുഷ്യത്വത്തിന്റെ ഏറ്റവും ഉത്കൃഷ്ട മാതൃകകള്‍ക്ക് തിളക്കമുള്ളതായിത്തീരാന്‍ കഴിയും എന്ന് ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നുവെന്ന്” 1984ലെ നൊബേല്‍ പുരസ്‌കാര ജേതാവ് ആര്‍ച്ച് ബിഷപ്പ് ഡസ്മണ്ട് ടുട്ടുവും, “മാനവികതയുടെ ഏറ്റവും ദുഷിച്ച മുഖത്തിനു സാക്ഷിയായവളാണ് ലെയ്മ. അവര്‍ ലൈബീരിയയെ അതിന്റെ ഇരുണ്ട കാലത്തുനിന്നു പുറത്തുകൊണ്ടുവന്നു എന്നും സ്ത്രീശക്തിയുടെയും കരുത്തിന്റെയും തെളിവായി ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ളതാണ് അവരുടെ ഈ ഓര്‍മ്മപുസ്തകമെന്നും” ലൈബീരിയന്‍ പ്രസിഡന്റും 2011 ലെ നൊബേല്‍ പുരസ്‌കാര ജോതാവമായ എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫും അഭിപ്രായപ്പെടുന്നു.

വായനക്കാരുടെ ഹൃദയംകവര്‍ന്ന ഈ പുസ്തകം മലയയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കബനി സി ആണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>