Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

ജീവിത വിജയത്തിന് 10 മന്ത്രങ്ങള്‍

$
0
0

jeevithavijayam

പിച്ച നടന്നു പഠിക്കുന്ന കുട്ടികളൊക്ക വീഴും. പറക്കാന്‍ പഠിക്കുന്ന പക്ഷിയും വീഴും. പക്ഷേ, വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റു ശ്രമം തുടരുമ്പോഴാണ് വിജയിക്കുക. വിജയം! വലിയ വിജയം.മഹത്തായ വിജയം. സാമാനതകളില്ലാത്ത വിജയം. നമ്പര്‍വണ്‍ നേട്ടം.സ്ഥാനം…ഇവയൊക്കെ സ്വ്പനം കാണുന്വരാണ് നമ്മള്‍.കുട്ടികളും മുതിര്‍ന്നവരുമെല്ലാം കാണേണ്ട സ്വപ്‌നവും ഇതുതന്നെ..! എന്നാല്‍ വലിയ വിജയത്തിന് വലിയൊരു ലക്ഷ്യംവേണം. ഒരു ത്യാഗം വേണം. ചിലകഷ്ടനഷ്ടങ്ങളൊക്കെ സഹിക്കേണ്ടതായും വരും..പക്ഷേ ഇതൊക്കെയോര്‍ക്കുമ്പോള്‍ ചില ആളുകള്‍ക്ക് ഭയമാണ്. ഞാന്‍ കഷ്ടപ്പെടുന്നത് വെറുതെയാവുമോ..അതോ അത്രയും വലിയ നേട്ടം എനിക്ക് അര്‍ഹതപ്പെട്ടതാണോ..എന്നിങ്ങനെയുള്ള ആവലാതികളും ഉണ്ടാകും. അവ സ്വാഭാവികമാണ്. പക്ഷേ ആ ചിന്തകളെയും പേടികളെയും തകര്‍ത്തറിയുമ്പോള്‍ മാത്രമാണ് നമ്മുടെ വിജയത്തിലേക്ക് നടന്നുകയറാനാകു. മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കാണ് വിജയത്തിലേക്ക് എളുപ്പം നടന്നുകയാറാനാവുക.

കുട്ടികളുടെ പ്രിയപ്പെട്ട പ്രൊഫ. ശിവദാസ് രചിച്ച ജീവിത വിജയത്തിന് 10 മന്ത്രങ്ങള്‍ എന്ന പുസ്തകം വിജയംനേടാനുള്ള എളുപ്പവഴികളാണ് പരിതയപ്പെടുത്തുന്നത്. കുട്ടികളുടെ കഴിവുകളും ചിന്താശക്തിയും വളര്‍ത്താന്‍ സഹായിക്കുന്നവയാണ് വിജയമന്ത്രങ്ങളിലെ കഥകളും കുറിപ്പുകളും എല്ലാം.

jeevitha-10ജയത്തെയും തോല്‍വിയേയും ഒരുപോലെ സ്വീകരിക്കാന്‍ പരിശീലിക്കണം. ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രയത്‌നിച്ചാല്‍ വിജയിക്കാവുന്നതാണ്. ജീവിതത്തെ ഒരു തപസ്സായി കണ്ട് പ്രയത്‌നിക്കണം എന്നുമാത്രം. കൊച്ചുകുട്ടികള്‍ കണ്ണുതുറന്നും ചെവി തുറന്നും ജീവിക്കണം, കാണണം, കേള്‍ക്കണം, അത്ഭുതപ്പെടണം, ചോദ്യങ്ങള്‍ ചോദി ക്കണം. അറിവു നേടുക എന്ന ആനന്ദകരമായ പ്രവര്‍ത്തനത്തിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.ജീവിതത്തില്‍ പരാജയമുണ്ടാകുമ്പോള്‍ അതില്‍ വിഷമിക്കാതെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ പരാജയങ്ങളെയും തടസ്സങ്ങളെയും ,പോരായ്മകളെ യും വിജയിക്കാവുള്ള പടവുകളാക്കി മാറ്റുക. അസാധ്യമെന്ന വാക്കിനെ അകറ്റി നിര്‍ത്താന്‍ കുട്ടികള്‍ പരിശീലിക്കുക. തുടങ്ങിയകാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്ന 10 മന്ത്രങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

നമ്മുടെ ചിന്തയില്‍ മാത്രമല്ല ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കാന്‍ കെല്പുള്ള ഈ പുസ്തകം കുട്ടികളിലും മുതിര്‍ന്നവരിലും ഉറങ്ങിക്കിടക്കുന്ന ശേഷികളെ ഉണര്‍ത്താന്‍ സഹായിക്കുന്ന കൃതികൂടിയാണ്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌കതകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A