എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ്‌സണ്‍ എന്ന ഇംഗ്ലീഷ് സാഹിത്യകാരന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ക്ലാസിക് കൃതിയാണ് ആലിസസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വണ്ടര്‍ലാന്റ് ( അദ്ഭുതലോകത്തില്‍ ആലീസ്). കുട്ടികള്‍ക്കും വലിയവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടമായ കൃതിയാണിത്. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിര്‍ന്നവരെപ്പോലും ആകര്‍ഷിക്കാന്‍ പോരുന്നതാണ്. വിക്‌റ്റോറിയന്‍ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതില്‍ കാണാമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ആലിസ് അത്ഭുത ലോകത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തില്‍ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. എന്തായാലും രസിപ്പിക്കാനായി ലൂയിസ് കാരള്‍ എഴുതിയ ആ കഥ ക്ലാസിക്കായി തീരുകയും പ്രത്യക്ഷത്തില്‍ അസംബന്ധമന്ന് തോന്നിക്കുന്ന ഈ കുട്ടിക്കഥ അതിനുമപ്പുറം എന്തൊക്കെയോ ആണ്.
ഒരു വിചിത്ര ലോകത്തിലെത്തിച്ചേര്‍ന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളില്‍ക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോള്‍ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോള്‍ വലുതാവുക, കരയാന്‍ തുടങ്ങുമ്പോള്‍ കണ്ണീര്‍ക്കയത്തില്‍ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങള്‍. പൊടുന്നനെ ആലിസ് സ്വപ്നത്തില്‍ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. ആലീസ്, വെള്ളമുയല്‍, ചെഷയര്‍പ്പൂച്ച, ആഢ്യന്റാണി, ആഢ്യന്‍ രാജാവ്, പ്രഭ്വി, ഭ്രാന്തന്‍ ഹാറ്റര്‍, മാര്‍ച്ച് മുയല്‍, ആലീസിന്റെ ചേച്ചിതുടങ്ങിയവരാണ് ഈ കൃതിയിലെ കഥാപാത്രങ്ങള്‍.
സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന ഫാന്റസിയുടെ ലോകമാണ് അദ്ഭുതലോകം. ഭ്രാന്തിന്റെ ലോകമാണത്. അവിടെ നാം കാണുന്ന കഥാപാത്രങ്ങളില്‍ ഏറ്റവും പ്രഹേളികയായ ചെഷയര്‍പ്പൂച്ച ആലീസിനോട് പറയുന്നു; “ഇവിടെ എല്ലാവര്‍ക്കും ഭ്രാന്താണ്”. ഞാന്‍ ഭ്രാന്തനാണ്. നിനക്കും ഭ്രാന്താണ്. എനിക്കു ഭ്രാന്താണെന്ന് നിനക്കെങ്ങനെ അറിയാമെന്ന് ആലീസ് തിരിച്ചു ചോദിക്കുന്നു. നിനക്കു തീര്‍ച്ചയായും ഭ്രാന്താണ്. അല്ലെങ്കില്‍ നീയിവിടെ വരുമായിരുന്നില്ലെന്ന് അവന്‍ മറുപടി പറയുന്നു. ചെഷയര്‍പ്പൂച്ചയുടെ വിശദീകരണത്തില്‍ തൃപ്തിനോന്നിയില്ലെങ്കിലും അവന്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ ആലീസ് ഒരു ഭ്രാന്തന്‍ ചായസത്കാരത്തില്‍ ചെന്നുപെടുന്നു.
മാഡ് ഹാറ്ററും മാര്‍ച്ച് മുയലും ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ മാറിമാക്കഴിയുന്ന ഡോര്‍ മൗസുമടങ്ങിയ ആ ഭ്രാന്തസംഘം സാമാന്യയുക്തികളെ മുഴുലന്‍ ലംഘിക്കുന്നതാണ്. ഫാന്റസിയുടെയും നോണ്‍സെന്‍സിന്റെയും പരകോടിയാണ് ആ ചായസത്കാരം. ഇങ്ങനെ സമയരഹിതമായ യുക്തിയില്ലായിമയിലൂടെ ഒരു ലോകമാണ് ലൂയിസ് വായനക്കാരനുമുന്നില്‍ തുറക്കുന്നത്. മുതിര്‍ന്നവര്‍പ്പോലും കുട്ടികളായിത്തീരുന്ന ലോകം!
കുട്ടികളുടെ ഇഷ്ടകഥാപാത്രമായ ആലീസിന്റെ കഥ വിശ്വസാഹിത്യമാലയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഡി സി ബുക്‌സ്. എസ് പി സുരേഷാണ് അദ്ഭുതലോകത്തില്‍ ആലീസിന്റെ സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോ പി കെ രാജശേഖരന്‍ ജനറല്‍ എഡിറ്റര്‍.