വായനക്കാരുടെ അഭിരുചിയിലെ വൈരുദ്ധ്യം ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് മാര്‍ച്ച് 13 ആരംഭിച്ച് 19 വരെയുള്ള ആഴ്ച കടന്നു പോയത്. പതിവുപോലെ പഴയതും പുതിയതുമായ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളില്‍ സ്ഥാനം പിടിച്ചു. പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെബിരിയാണി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, അരുന്ധതി റോയിയുടെ ഞാന്‍ ദേശഭക്തയല്ല എന്നീ അഞ്ച് പുസ്തകങ്ങളാണ് പോയവാരം ബെസ്റ്റ് സെല്ലറിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചത്.
മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കുടനന്നാക്കുന്ന ചോയി, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, സക്കറിയയുടെ തേന്‍,, ഫിപ്പോസ്മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കാന്‍സര്‍ എന്ന അനുഗ്രഹം, ടി ഡി രാകൃഷ്ണന്റെ സിറജുന്നിസ, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, വിനീത എം സിയുടെ കലാംകഥകള്‍ എന്നിവയാണ് ആറുമുതലുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇവകൂടാതെ വായനക്കാര്‍ മത്സരിച്ച് തിരഞ്ഞെടുത്തതില്‍ കെ അരവിന്ദാക്ഷന്റെ ദേശീയത നായട്ടിനിറങ്ങുമ്പോള്‍, എം പി സുനില്‍കുമാറിന്റെ ഒരാല്‍ ജീലിതത്തിലേക്ക് തിരിച്ചുനടക്കുന്ന വിധം, കഥകള്‍ കെ ആര്‍ മീര, ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍ എന്നിവയുമുണ്ട്.
മലയാളത്തിന്റെ യശ്ശസ്സുയര്‍ത്തിയ കൃതികളില്‍ വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഇനി ഞാന്‍ ഉറങ്ങട്ടെ, ഒരു തെരുവിന്റെ കഥ, എന്റെ ലോകം, ഒരു ദേശത്തിന്റെ കഥ എന്നിവയാണ് വായനക്കാര്‍ തിരഞ്ഞെടുത്തത്.
വിവര്‍ത്തനകൃതികളില്‍ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി,, ടോട്ടോ ചാന്‍, സച്ചിന്റെ എന്റെ ജീവിത കഥ എന്നിവയാണ് കൂടുതല്‍ വിറ്റുപോയത്.