അറിവ് നേടുക എന്നതു മാത്രമല്ലല്ലൊ അത് മറ്റുള്ളവരിലേക്ക് പകരുക എന്നതുകൂടിയാണല്ലോ വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ ലക്ഷ്യം അതേപടി പാലിച്ചിരിക്കുകയാണ് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ബാര്‍ട്ടണ്‍ ഹില്ലിലെ വിദ്യാര്‍ത്ഥികള്‍. അവര്‍ അറിവിന്റെ വാഹകരായ പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു ലൈബ്രറി സ്ഥാപിച്ചിരിക്കുകയാണ്. ആഗ്‌നേയ ലൈബ്രറീസ്..! ഇക്കാലത്ത് ഒരു ലൈബ്രറി സ്ഥാപിക്കുക എന്നത് വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷേ വിദ്യാഭ്യാസ രംഗത്ത് എപ്പോഴും പിന്നോക്കം നില്‍ക്കുന്ന ആദിവാസികുട്ടികള്‍ക്കായി ഒരു പുസ്തകശാല നിര്‍മ്മിക്കുക എന്നത് വലിയകാര്യം തന്നെയാണ്. ഇവരും അതുതന്നെയാണ് ചെയ്തത്.
കോട്ടൂര്‍ എന്ന ആദിവാസി ഗ്രാമപ്രദേശത്ത് ഒരു ലൈബ്രറി സ്ഥാപിച്ച് ആഗ്‌നേയ ലൈബ്രറീസ് എന്ന സ്വപ്‌നത്തിന് തുടക്കംകുറിച്ചത്. ആദിവാസി മേഖലാ പ്രദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിന്റെ മാഹാത്മ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ആഗ്‌നേയ ലൈബ്രറീസ് ആരംഭിച്ചത്. ആര്‍ജെ ഫിറോസാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. കോളേജ് ചെയര്‍മാന്‍ നിരഞ്ജന്‍ യു.വി, ജനറല്‍ സെക്രട്ടറി അനന്തപത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരമായി ആഗ്‌നേയ ലൈബ്രറിമാറിയത്. , കോട്ടൂരിലെ ചോതമ്പാറ ഗ്രാമപ്രദേശത്തെ പഴയ അംഗനവാടി കെട്ടിടം പഞ്ചായത്തിന്റെ അനുമതിയോടെ ലൈബ്രറിയാക്കി മാറ്റുകയായിരുന്നു. വാര്‍ഡിമെമ്പറുടെ നേതൃത്വത്തിലണ് ഇപ്പോള്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും ചിന്താ പബ്ലിക്കേഷന്‍സ്, ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകളില്‍ നിന്നും ശേഖരിച്ച രണ്ടായിരത്തോളം പുസ്തകങ്ങളോടെയാണ് ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. നോവലുകള്‍, കഥകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, മത്സര പരീക്ഷാ സഹായികള്‍, തുടങ്ങി എല്ലാ വിഭാഗങ്ങളിലേയും പുസ്തകങ്ങള്‍ ലൈബ്രറയില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സഹയാകമാകുന്ന അടിസ്ഥാന ഗ്രന്ഥങ്ങള്‍ പുതുതലമുറക്ക് മുതല്‍ക്കൂട്ടാകും.
തുടര്‍ന്നും ഇതുപോലുള്ള ഉള്‍ഗ്രാമങ്ങളില്‍ ആഗ്‌നേയ ലൈബ്രറീസ് തുടങ്ങാനും ജിഇസിബിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിച്ചിട്ടുണ്ട്.