ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളെ എതിര്‍ക്കുന്നത് യാഥാസ്ഥിതികരാണെന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തെ സംബന്ധിച്ച തന്റെ നിലപാട് ശരിയോ തെറ്റോ എന്ന് ലോകം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 11111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ലീലാവതി സി രാധാകൃഷ്ണന് സമ്മാനിച്ചു.
തനിക്ക് പറയണമെന്ന് തോന്നിയകാര്യങ്ങളെല്ലാം തന്റെ രചനകളിലൂടെ വിളിച്ചുപറഞ്ഞ എഴുത്തുകാരനാണ് പുതൂരെന്ന് എം ലീലാവതി വ്യക്തമാക്കി. മലയാളസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിട്ട എഴുത്തുകാരനാണ് പുതൂരെന്നും ശാസ്ത്രവും സാഹിത്യവും തത്ത്വവും ഒരേ വൈഭവത്തോടെ കൊണ്ടുപോകാന്‍ കഴിഞ്ഞ പ്രതിഭയാണ് പുരസ്‌കാരജേതാവായ സി രാധാകൃഷ്ണനെന്നും ലീലാവതി പറഞ്ഞു.
നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍സുരേഷ് വാര്യര്‍ അദ്ധ്യക്ഷനായി. പുരസ്‌കാര ജേതാവിനുള്ള പ്രശസ്തി പത്രം പി ജ്യുതി വായിച്ചു. ഡോ സി നാരായമപിള്ള, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. പൂതൂരിന്റെ മൂന്നാമത് ചരമദിനമായ ഏപ്രില്‍ 2ന് ഗുരുവയൂരിലാണ് പുതൂര്‍ സ്മാരക ട്രസ്റ്റ് അനുസ്മരണ സമ്മേളനവും പുരസ്‌കാരസമര്‍പ്പണവും സംഘടിപ്പിച്ചത്.