Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ആറന്മുളയുടെ മണ്ണില്‍ വിളഞ്ഞ നെല്ല് ഒഎന്‍വിക്കു സമര്‍പ്പിച്ചു

$
0
0

ONV

വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റെടുത്ത ആറന്മുള പുഞ്ചയില്‍ നൂറുമേനി വിളവെടുത്ത് കര്‍ഷക കൂട്ടായ്മ വിജയം ആഘോഷിക്കുമ്പോള്‍  ആറന്മുളയുടെ മണ്ണില്‍ വിളഞ്ഞ ഒരുപിടി നെല്ല് ഒഎന്‍വിക്കു സമര്‍പ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സുഗതകുമാരി. ഇന്ന് ഇന്ദീവരത്തിലെത്തി, ഒഎന്‍വിയുടെ ഫോട്ടോയ്ക്കുമുന്നിലാണ് സുഗതകുമാരി നെല്ല് സമര്‍പ്പിച്ചത്. ഒഎന്‍വിയുടെ സഹധര്‍മ്മിണി സരോജിനി ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സുഗതകുമാരിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന വിവിധ പരിസ്ഥിതി സമരങ്ങളുടെ ആലോചനകള്‍തുടങ്ങിയത് ഒഎന്‍വിയുടെ വീട്ടില്‍ നിന്നായിരുന്നു. കവിതയിലും സാമൂഹ്യപ്രവര്‍ത്തനത്തിലും വഴികാട്ടിയായ കവിഗുരുവിനുള്ള സുഗതകുമാരിയുടെ സമര്‍പ്പണമായിരുന്നു ഇന്ന് നടന്നത്.

വിമാനത്താവള പദ്ധതിപ്രദേശമായ ആറന്മുള പുഞ്ചയിലെ തൂമ്പടി ഭാഗത്തെ 21 ഏക്കറിലാണ് കൃഷിയിറക്കിയിരുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി തരിശുകിടന്ന് കൃഷി അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നുമാണ് വീണ്ടും വിളവെടുപ്പ് സാധ്യമായത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>