Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഒ വി വിജയൻറെ ഗുരുസാഗരം

$
0
0

gurusagaram

തന്റെ തറവാട്ടു വീട് മേലേക്കാട്ട് തറവാട്ടിന്റെ ആസ്ഥാനം. മുറ്റത്തെ നിഴലുകളും നോക്കി കുഞ്ഞുണ്ണിക്ക് വേണ്ടി ആ കുന്നിൻ ചെരുവിൽ കാത്തിരുന്നു. വർഷങ്ങളുടെ നീണ്ട യാത്രകൾക്ക് ശേഷം അവിടെ തിരിച്ചെത്തിയ കുഞ്ഞുണ്ണി പൊലിഞ്ഞുപോയ തലമുറകളുടെ അവശിഷ്ടങ്ങൾക്കിടയിൽ സ്ഥലം പിടിച്ചു.വിജാഗിരികളിൽ തുരുമ്പ് , തട്ടിൻനിരകളിൽ ചിതല് , ചുമരിന്റെ കോണുകളിൽ സ്മൃതിമാല്യങ്ങളെ പോലെ മാറാല. കുഞ്ഞുണ്ണി ഒന്നിനെയും അനക്കിയില്ല…….

ഒ.വി. വിജയൻ പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. സാഗരം പോലെ ശാന്തമായ ഭാഷയാണ് ഗുരുസാഗരത്തില്‍. അവസാനകാ‍ലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തതയാണ് ഗുരുസാഗരത്തിന്റേത്. മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി നിലനിര്‍ത്തുന്നു. ഓരോ ചെറു ചലങ്ങളിലുമുള്ള ന അദ്ദേഹത്തിന്റെ ആത്മതപം ഓരോ രചനകളേയും ഓരോ ശബ്ദങ്ങളെയും ത്രസിപ്പിക്കുന്ന ജീവകണങ്ങളാക്കുന്നു. ഒ വി വിജയൻറെ അതീവ ഹൃദയസ്പര്‍ശിയായൊരു കഥയാണ് ഗുരുസാഗരം.

book2പത്രലേഖകനായ കുഞ്ഞുണ്ണി, കുഞ്ഞുണ്ണിയുടെ മകളായ കല്യാണി, അവരുടെ പരീക്ഷിത്ത് എന്ന പൂച്ച, കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയാ‍യ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകൾ അയക്കുന്ന നൈർമല്യം നിറഞ്ഞ കത്തുകൾ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയിൽ നിന്നും പിരിഞ്ഞ് ജീവിക്കുന്നു.

കൽക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവിൽ കല്യാണിക്ക് കാൻസർ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയിൽ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകൾ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു

സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും, ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യാനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുദേവനെ തേടുന്നു. കല്ല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു. എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരുകൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.

ഗുരുസാഗരം ആദ്യമായി പ്രസിദ്ധീകരിച്ചത് 1987 ൽ ആണ്. പുസ്തകത്തിന്റെ 43 ാമത് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

ഒ വി വിജയൻറെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>