“നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാന്‍ ശക്തിയുണ്ടാകണം”
പന്തളം കേരള വര്‍മ്മ പറഞ്ഞതുപോലെ നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകുകയും നല്ലകാര്യങ്ങള്‍ ചെയ്യുകയും വേണമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കാറുണ്ട്. മാത്രമല്ല ജഗദ്ദീശ്വരനോട് പ്രാര്‍ത്ഥിക്കാനും പറയും. പക്ഷേ എന്താണ് നല്ല കാര്യങ്ങള്‍..? എന്താണ് ചീത്തക്കാര്യങ്ങള്‍ ..? നമ്മുടെ പുരാണേതിഹാസങ്ങളിലും ഉപനിത്തുകളിലും കാവിശ്രേഷ്ഠര്‍ നല്ല കാര്യങ്ങളെക്കുറിച്ചും ചീത്തകാര്യങ്ങളെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും പറഞ്ഞുവെച്ചിട്ടുണ്ട്. സ്വാര്‍ത്ഥതയും അസൂയയും വെടിഞ്ഞ് മാതൃകാ ജീവിതം നയിക്കാന്‍ സ്‌നേഹം, ദയ, കാരുണ്യം, ത്യാഗം,ദാനം, സത്യം, ധര്‍മ്മം, വാത്സല്യം, സഹകരണം, സഹിഷ്ണുത എന്നിവകൂടിയേതീരൂ.അജ്ഞാനത്തിന്റെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ കൈപിടിച്ചുനടത്താന്‍ സഹായകമാണ് ഇത്തരം ചിന്തകള്‍.
എഴുത്തുകാരനും ഭാഷാവിദഗ്ദ്ധനുമായ ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മ രചിച്ച നല്ലകാര്യം; സുഭാഷിതങ്ങള്‍ എന്ന പുസ്തകവും ഇത്തരം നല്ല ചിന്തകളെക്കുറിച്ചുള്ളതാണ്. പെണ്ണിനും മണ്ണിനും പണത്തിനുംവേണ്ടി പരസ്പരം തമ്മിലടിക്കുകയും പരസ്പരം വെട്ടിച്ചാകാന്‍ വാളോങ്ങിനില്‍ക്കുന്നവര്‍ പെരുകുന്ന കാലമാണിത്. ഇവിടെ സ്‌നേഹം, ദയ, കാരുണ്യം, ത്യാഗം,ദാനം, സത്യം, ധര്‍മ്മം, വാത്സല്യം, സഹകരണം, സഹിഷ്ണുത തുടങ്ങിയ ആയുധങ്ങള്‍ക്കൊണ്ടേ ഈ അക്രമകാരികളെ നേരിടാനാകു.ആര്‍ഷഭാരതസംസ്‌കാരം അഥവാ സനാതനധര്‍മ്മം ഉപദേശിക്കുന്നതും അതാണ്. പറഞ്ഞുവരുന്നത് പണ്ടേക്കുപണ്ട് നമ്മുടെ പൂര്‍വരാമൃഷീന്ദ്രന്‍മാര്‍ പറഞ്ഞുവച്ചതിന്റെ ഒരംശംമാത്രമാണ് ഈ പുസ്തകത്തിലുള്ളത്. അതായത് പ്രാചീനകാലംമുതല്‍ ഇന്നോളമുള്ള മലയാളകവികള്‍ എഴുതിയ കൃതികളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കാവ്യശകലങ്ങളും ആ കാവ്യഭാഗങ്ങള്‍ക്കുള്ള വിശദീകരണവും നിര്‍വചനവുമാണ് നല്ലകാര്യം എന്ന ഈ പുസ്തകം.
“പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം” ( കുഞ്ചന്‍ നമ്പ്യാര്‍)
“അചുത്തുനില്‍പ്പോരനുജനെ നോക്കാ-
നക്ഷികളില്ലാത്തോര്‍-
ക്കരൂപനീശ്വരനദൃശ്യനായാ-
ലതിലെന്താശ്ചര്യം” (ഉ്ള്ളൂര്‍)
“കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ ” (പൂന്താനം)
തുടങ്ങി ധനാര്‍ത്തിയെക്കുറിച്ചും ഈശ്വരദര്‍ശനത്തെക്കുറിച്ചും മത്സരത്തെക്കുറിച്ചും നമ്പ്യാരും ഉള്ളൂരും പൂന്താനവും ലളിതമായി പഞ്ഞുവച്ചകാര്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ. ഇങ്ങനെ സ്‌നേഹം, അഴല്‍, വിരഹം, കൃഷി, കര്‍മ്മഗതി, ബന്ധുക്കള്‍, സുഹൃദം, ഇരുളും വെളിച്ചവും, ഭോഗം, മാതൃഭാഷ, പാരമ്പര്യം, സമയം, വിജയം, മാനവസേവ, മനശാന്തി, സംഭാവന, ത്യാഗം, ആര്‍ത്തി, പരിശ്രമം തുടങ്ങി മനുഷ്യജീവിതത്തിലെ എല്ലാവികാരങ്ങളെയും ഭാവങ്ങളെയും അവസ്ഥകളെ കുറിച്ചുമുള്ള മലയാള സാഹിത്യനായകന്‍മാരുടെ ചിന്തകള്‍ക്ക് വിശദീകരണം നല്‍കുകയും അത് ജനങ്ങളിലെത്തിക്കുകയും ചെയ്യുകയാണ് നല്ലകാര്യം എന്ന പുസ്തകത്തില്‍. നിരാശയില്‍ ജീവിതംകൈവിട്ടുപോകുന്നു എന്നുതോന്നുമ്പോള്‍..നമുക്ക് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് തിരികെനടത്താനും ആത്മവിശ്വാസമുള്ളവരാക്കാനും സഹായിക്കുന്ന പുസ്തകമാണ് നല്ലകാര്യം; സുഭാഷിതങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല.
കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സാണ് നല്ലകാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. എഴുമറ്റൂരിന്റെ മറ്റ് കൃതികള്‍