സിഎംഎസ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സഖാവ് എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം യൂടൂബില്‍ തരംഗമാകുന്നു. 5 ദിവസംകൊണ്ട് 1ലക്ഷത്തിലധികം പേരാണ് ഈ കവിത കണ്ടുകഴിഞ്ഞത്. സിഎംഎസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സാം മാത്യു രചിച്ചതാണ് ഈ കവിത. പഠനകാലത്ത് എഴുതി കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത കഴിഞ്ഞിടയ്ക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യദയാലാല്‍ ആലപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള കവിതയുടെ ദൃശ്യാവിഷ്‌ക്കാരവും യൂടൂബില്‍ തരംഗംസൃഷ്ടിക്കുകയാണ്.
കവിത ആലപിച്ച് ജനമനസുകളില്‍ ഇടം നേടിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യദയാലാല്‍ തന്നെയാണ് ഇവിടെയും കവിത ആലപിച്ചിരിക്കുന്നത്. സാം മാത്യുവും ആര്യദയാലും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ വീഡിയോയ്ക്കുണ്ട്.
സോഷ്യല്‍മീഡിയയിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സഖാവ് എന്ന കവിതയ്ക്ക് ദൃശ്യാവിഷ്‌ക്കാരം ചമച്ചത് ഡി സി ബുക്‌സ് മീഡിയാലാബാണ്.സാം മാത്യുവിന്റെ കവിതകള്‍ സഖാവ് എന്ന രൂപത്തില്‍ പുസ്തകരൂപമാക്കുന്നതിന് മുന്നോടിയായാണ് ഡി സി ബുക്ക്‌സ് കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ചിത്രീകരിച്ചത്.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
The post സഖാവ് യൂടൂബില്‍ തരംഗമാകുന്നു appeared first on DC Books.