Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍

$
0
0

jaivakrishireethikalകാര്‍ഷികപെരുമകൊണ്ട് നാടെങ്ങും അറിഞ്ഞ കേരളത്തിന്റെ കൃഷിരീതികള്‍ക്ക് ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. തിരക്കുപിടിച്ച വൈറ്റ്‌കോളര്‍ജോലികള്‍ക്കിടയില്‍ കൃഷിയെ തിരിഞ്ഞുനോക്കാന്‍ പോലും ഇന്ന് ആരു മെനക്കെടാറില്ല. ഒരു ഓണക്കാലം കൂടി അടുത്തുവരുമ്പോള്‍ മലയാളികളായ നാം പച്ചക്കറികള്‍ക്കുംമറ്റുമായി അന്യസംസ്ഥാനക്കാരെയാണ് ആശ്രയിക്കുന്നത്. പക്ഷേ അവിടെ നിന്നുലഭിക്കുന്ന പച്ചക്കറികളാകട്ടെ രാസവളങ്ങളും വിഷവാതകങ്ങളും തളിപ്പിച്ച് ഉണ്ടാക്കിയതാണ്. അതു കഴിക്കുന്ന നമ്മുക്ക് നിത്യആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ പോലും കേരളീയരുടെ തനതായ കൃഷിരീതികള്‍ പ്രയോജനപ്പെടുത്തി ജൈവകൃഷിയിലേക്ക് ആരും തിരിയാറില്ല എന്നതാണ് വാസ്തവം. എന്നാലിപ്പോള്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികള്‍ക്കും സര്‍ക്കാരുകള്‍ തുടക്കമിട്ടിട്ടുണ്ട്.

ഈ അവസരത്തില്‍ ഒട്ടേറെ വൈവിധ്യങ്ങളുള്ള ജൈവകൃഷിരീതികളെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സംസ്ഥാന കൃഷിവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച പി ജെ ജോസഫ് രചിച്ച ഗ്രന്ഥമാണ് സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍. കൃത്രിമ കീടനാശിനികളും ഹാനികരങ്ങളായ രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങി നിന്നുകൊണ്ട് ഏറ്റവും ശുദ്ധമായ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാവുന്ന കൃഷിരീതികള്‍ വിശദമാക്കുന്ന ഗ്രന്ഥമാണിത്. ഇന്നു കേരളത്തില്‍ പ്രചുര പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കൃഷിരീതിയായ അഗ്‌നിഹോത്രവും ഹോമാഫാമിങ്ങും അതിലളിതമായതും നേരിട്ടു ലഭിക്കുന്നതുമായ വസ്തുക്കളുപയോഗിച്ചുള്ള അഹിംസാ കൃഷിയും നാടന്‍ പശുവിനും പശു ഉത്പന്നങ്ങള്‍ക്കും പ്രാധാന്യമുള്ള ഋഷികൃഷിയും ഒക്കെ ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നു.

മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ക്കു പൂരകമായി ഉത്പാദനം നടത്തുകയും, പ്രകൃതിവിഭവങ്ങളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുകയും ചെയ്യുന്ന സംയോജിത കൃഷിരീതിയെയും സമ്പൂര്‍ണ്ണ ജൈവകൃഷിരീതികളില്‍ വിശദമാക്കുന്നു. ‘സ്പിരിച്വല്‍ ഫാമിങ്’, sampoorna-jaivakrushi-reethikal‘അഹിംസകൃഷി’ തുടങ്ങിയവയെക്കുറിച്ച് തനി നാടന്‍ ഭാഷയില്‍ ഉദാഹരണസഹിതം വിവരിക്കുന്നത് ജൈവകൃഷിയെ പ്രവൃത്തിപഥത്തിലെത്തിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും തികച്ചും പ്രയോജനപ്രദമാകും വിധമാണ്. മരച്ചീനി, തെങ്ങ്, വാഴ, പയര്‍, പ്രധാന പച്ചക്കറികള്‍ തുടങ്ങിയവ തികച്ചും ജൈവമായി കൃഷിചെയ്ത് നല്ല വിളവ് ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു. ഇന്ന് ഏറ്റവുമധികം പ്രയോജനപ്രദമായ മട്ടുപ്പാവിലെ കൃഷിരീതിയും പി ജെ ജോസഫ് വിവരിക്കുന്നുണ്ട്.

കൃഷിയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും താല്‍പര്യത്തോടെ കാണുന്നവര്‍ക്കും വിജ്ഞാന കുതുകികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒട്ടേറെ പ്രായോഗിക അറിവുകള്‍ പകരുന്ന സമ്പൂര്‍ണ്ണ ജൈവകൃഷിരീതികളുടെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

The post സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>