”മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപം ഭാവനയാണ്. അത് ഓരോ നിമിഷവും നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കും. അത് പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കണം എന്നു ശഠിച്ചു കൊണ്ടിരിക്കും. ആ വഴികള്‍ തെറ്റാണ് എന്ന് യുക്തിബോധം പറഞ്ഞു തന്നാലും ഭാവന പറയുന്ന വഴികളോടായിരിക്കും നമ്മുടെ മാനസികമായ കൂറ്”
മലയാളത്തിലെ പ്രമുഖ യുവ ശാസ്ത്രസാഹിത്യകാരനായ ജീവന്‍ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാമോഷണം. ശാസ്ത്ര ലേഖനങ്ങളും പുസ്തകങ്ഹളും എഴുതുന്ന ജീവന്റെ ഈ നോവല്‍ ഭാവന എങ്ങനെ ഒരു മനഷ്യന്റെ ജീവിതത്തെ കൊണ്ടു പോകുന്നു എന്നതാണ് പറയുന്നത്. സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥത്തിന്റയും ഇടയിലൂടെ സഞ്ചരിക്കുന്ന ചിദംബരം സേതുനാഥ് എന്ന ഡോക്ടറാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ആശുപത്രിയിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ കാണുന്ന ഒരു സ്വപ്‌നം ചിദംബരം സേതുനാഥിന്റെ ജീവിതത്തെ ത്തനെന മാറ്റി മറിക്കുകകയാണ്. അങ്ങനെ തീര്‍ക്കുന്ന ഈ ലോകം ആസ്വാദനത്തിന്റെ ഒരു പുത്തന്‍ തലമാണ് നമ്മുക്ക് ചുറ്റും സൃഷ്ടിക്കുന്നത്. മലയാളിക്ക് അപരിചിതമായ ഒരു പ്രമേയമാണ് നിദ്രാമോഷണത്തിന്റേത്. അതുകൊണ്ടാകാം ഈ നോവല്‍ ഏറെ വായിക്കപ്പെടാനുള്ള ഒരു കാരണവും.
1746’ല്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കായംകുളം യുദ്ധവും
നോവലിന് പശ്ചത്തലമാകുന്നുണ്ട്. അക്രമണത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിവിശിഷ്ടമായ സിദ്ധികള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു ശ്രീചക്രം തേടിയായിരുന്നു. തലമുറകളായി കൈമാറി വന്ന ശ്രീചക്രം. അതിന് അതിവിശിഷ്ഠമായ രീതിയില്‍ ലൈംഗികഛോദനകളെ ഉത്തേജിപ്പിക്കാനും മരണത്തപ്പോലും തടഞ്ഞുനിര്‍ത്താനുമുള്ള കഴിവുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആക്രമണകാലത്ത് കായംകുളം രാജാവ് ശ്രീചക്രമടക്കമുള്ള സ്വത്തുക്കള്‍ കായംകുളം കായലില്‍ താഴ്ത്തുന്നു. ചരിത്രകാരന്‍മാരില്‍ നിന്നും ഇതേക്കുറിഞ്ഞ അന്താരാഷ്ട്ര പുരാവസ്തു മാഫിയ ഇത് കടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇതിലേക്ക് ചിദംബരത്തെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ നോവല്‍ സങ്കീര്‍ണ്ണമാകുന്നു.
ഭാവനയുടെ മറ്റൊരു ലോകം സാധ്യമാക്കുന്ന നോവലില്‍ മെഡിക്കല്‍രംഗത്ത് നിലനില്‍ക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും വരച്ചു കാട്ടുന്നു. ശാസ്ത്രീയമായ വിശകലന സമ്പ്രദായമായ പ്രതലപ്രദീപ്തി എന്നുപേരുള്ള സംവിധാനത്തെക്കുറിച്ചും അന്താരാഷ്ട്ര മാഫിയകളുടെ സഹായികളായ ചരിത്രകാരന്‍മാരെക്കുറിച്ചും പരാമര്‍ശിക്കുന്ന നോവല്‍ ജിജ്ഞാസയുടെ ചൂണ്ടക്കൊളുത്ത് കൊണ്ട് ബന്ധിച്ച് സ്രാവ് സഞ്ചാരിയെ താന്‍ ഇച്ഛിക്കുന്ന വഴികളിലൂടെ സഞ്ചരിപ്പിക്കുന്നതുപോലെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്.ഭാവനകൊണ്ട് മഹേന്ദ്രജാലം തീര്‍ക്കുന്ന പുതുതലമുറ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ മൂന്നമാത് പതിപ്പാണ് വിപണികളിലുള്ളത്.